ETV Bharat / state

Sector review meetings | മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മേഖല അവലോകന യോഗങ്ങൾ സെപ്‌റ്റംബർ 4 മുതൽ - ലൈഫ് പദ്ധതി

സെപ്‌റ്റംബര്‍ 4, 7, 11, 14 തിയതികളില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മേഖലകള്‍ തിരിച്ചാണ് അവലോകന യോഗങ്ങള്‍ ചേരുക

മേഖല അവലോകന യോഗം  മുഖ്യമന്ത്രി  Sector review meeting  Government Sector review meeting  Sector review meetings of Chief Minister  അവലോകന യോഗം  പിണറായി വിജയൻ  ലൈഫ് പദ്ധതി  ആര്‍ദ്രം പദ്ധതി
മേഖല അവലോകന യോഗങ്ങൾ സെപ്‌തംബർ നാല് മുതൽ
author img

By

Published : Jun 25, 2023, 9:34 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മേഖല അവലോകന യോഗങ്ങള്‍ സെപ്‌റ്റംബര്‍ 4, 7, 11, 14 തിയതികളില്‍ നടക്കും. കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മേഖലകള്‍ തിരിച്ചാണ് അവലോകന യോഗങ്ങള്‍ ചേരുന്നത്. ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും പദ്ധതികളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായം സ്വീകരിക്കാനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേഖല അവലോകന യോഗങ്ങള്‍ ചേരുന്നത്.

സെപ്‌റ്റംബര്‍ നാല് തിങ്കളാഴ്‌ച കോഴിക്കോട് മേഖലയില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ മേഖല യോഗങ്ങള്‍ നടക്കും. സെപ്‌തംബര്‍ 7 വ്യാഴാഴ്‌ച തൃശൂര്‍ മേഖലയില്‍ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ മേഖല യോഗങ്ങളും, സെപ്‌തംബര്‍ 11 തിങ്കളാഴ്‌ച എറണാകുളം മേഖലയില്‍ ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളുടെ മേഖല യോഗങ്ങളും നടക്കും.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ മേഖല സമ്മേളനങ്ങൾ സെപ്‌തംബര്‍ 14 വ്യാഴാഴ്‌ച തിരുവനന്തപുരം മേഖലയില്‍ നടക്കും. പൊതുഭരണ വകുപ്പിനാണ് മേഖല അവലോകന യോഗങ്ങളുടെ പൊതുവായ ചുമതല. മേഖല അവലോകന യോഗങ്ങളുടെ വേദി നിശ്ചയിക്കുക, യോഗത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പുവരുത്തുക, അജണ്ടയും പ്രസന്‍റേഷനും ഉള്‍പ്പെടെയുള്ളവ തയ്യാറാക്കുക മുതലായ ചുമതലകള്‍ പൊതുഭരണ (എകോപനം) വകുപ്പിന് നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

അതിദാരിദ്ര്യം, നവകേരള മിഷന്‍റെ ഭാഗമായുള്ള ലൈഫ് പദ്ധതി, ആര്‍ദ്രം പദ്ധതി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരള മിഷന്‍, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ദേശീയപാത, മലയോര ഹൈവേ, തീരദേശ പാത, മാലിന്യ മുക്ത കേരളം എന്നീ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമനത്തിലുള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയാകും മേഖല അവലോകന യോഗത്തില്‍ വിലയിരുത്തുക.

ഇതുകൂടാതെ ദേശീയ ജലപാത, പുനര്‍ഗേഹം പദ്ധതി, പൊതുവിദ്യാലയങ്ങള്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സിവില്‍ സ്റ്റേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് അതാത് ജില്ലകളിലെ ജില്ല കലക്‌ടര്‍മാര്‍ കണ്ടെത്തുന്ന പ്രശ്‌നങ്ങളും മേഖല അവലോകന യോഗങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിലയിരുത്തും.

ഇതിനായി ജില്ല കലക്‌ടര്‍മാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ശില്‍പശാല സംഘടിപ്പിക്കണം. ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുക്കേണ്ട വിഷയങ്ങളും, വകുപ്പുകളുടെ ഏകോപനത്തിലൂടെ പരിഹരിക്കാവുന്ന വിഷയങ്ങളും വേര്‍തിരിച്ച് ഇതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ്‌വെയറിലൂടെ ജൂണ്‍ 30ന് മുന്‍പായി സമര്‍പ്പിക്കണം.

ജില്ലയിലെ കലക്‌ടര്‍മാര്‍ ഇടപെട്ട് പരിഹരിക്കേണ്ട വിഷയങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് ഏജന്‍സിയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്‌ത് അന്തിമ തീരുമാനം കൈക്കൊള്ളണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് കൂടാതെ ഇത്തരത്തില്‍ ജില്ല കലക്‌ടര്‍മാര്‍ കണ്ടെത്തുന്ന വിഷയങ്ങളിൽ അതാത് വകുപ്പ് സെക്രട്ടറിമാരുടെ ഇടപെടലും ഉണ്ടാകണം.

ഒന്നിലേറെ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്‌ത് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുമായി ചര്‍ച്ച ചെയ്യണം. അവലോകന യോഗങ്ങളില്‍ പരിഗണിക്കുന്ന വിഷയങ്ങളും അതാത് ജില്ലകളില്‍ നടപ്പിലാക്കുന്ന പദ്ധതികളും സംബന്ധിച്ച വിവര ശേഖരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതല വകുപ്പ് സെക്രട്ടറിമാര്‍ക്കാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.