തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരിയെ കാണാനില്ലെന്ന് പരാതി. റെക്കോഡ് വിഭാഗം അണ്ടര്‍സെക്രട്ടറി ഇള ദിവാകരനെയാണ് (47) വെള്ളിയാഴ്ച മുതല്‍ കാണാതായത്. ഇവരുടെ സ്കൂട്ടറും തിരിച്ചറിയല്‍ കാര്‍ഡും ചിറയിന്‍കീഴ് ആയന്തി കടവിന് സമീപം കണ്ടെത്തിയതിനാല്‍ പുഴയില്‍ വീണു പോയോ എന്ന സംശയത്തില്‍ അഗ്നിശമനാ സേനയും സ്കൂബാ സംഘവും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ലൈജു അഞ്ചുവർഷം മുമ്പാണ് മരിച്ചത്. ഭർത്താവിന്‍റെ മരണശേഷം ഇവർ മാനസികമായി തകർന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വർക്കല പാലച്ചിറ കെഎസ്ഇബി സബ് എഞ്ചിനീയർ ആയ ഭവ്യ ലൈജു, പ്ലസ് ടു വിദ്യാർഥിനി അദീന ലൈജു എന്നിവർ മക്കളാണ്.