തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ എടുക്കാൻ ഇനി സ്‌പോട്ട് രജിസ്‌ട്രേഷൻ. രണ്ടാം ഡോസ് വാക്‌സിന് വേണ്ടി ഓൺലൈൻ രജിസ്‌ട്രേഷൻ സ്ലോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം.
ആശാ വർക്കർമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരുടെ സഹായത്തോടെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരെ കണ്ടെത്തി വാക്‌സിൻ കേന്ദ്രങ്ങളിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തി വാക്‌സിൻ നൽകണം. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിക്കണമെന്നും നിർദേശിക്കിന്നുണ്ട്. അതേ സമയം ആദ്യ ഡോസ് എടുക്കുന്നവർക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്.