ETV Bharat / state

'ദി കേരള സ്റ്റോറി' നിറഞ്ഞ സദസിൽ രണ്ടാം ദിനവും പ്രദര്‍ശനം; സിനിമ കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നും പ്രേക്ഷകര്‍; മികച്ചതെന്ന് പ്രതികരണം - latest news in kerala

വിവാദ സിനിമ 'ദി കേരള സ്റ്റോറി' കാണാന്‍ വന്‍ ജനതിരക്ക്. തമിഴ്‌നാട്ടിലെ നിന്ന് സിനിമ കാണാന്‍ പ്രേക്ഷകര്‍ തലസ്ഥാനത്തെത്തി. മികച്ച സിനിമയെന്ന് പ്രതികരണം. ചിത്രം എല്ലാവരും കാണേണ്ടതാണെന്നും പ്രേക്ഷകര്‍.

The Kerala Story  ദി കേരള സ്റ്റോറി  നിറഞ്ഞ സദസിൽ രണ്ടാം ദിനവും പ്രദര്‍ശനം  സിനിമ കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നും പ്രേക്ഷകര്‍  ചിത്രം മികച്ചതെന്ന് പ്രതികരണം  വിവാദ സിനിമ  നിർമാതാവ് ജി സുരേഷ്‌ കുമാര്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala  the kerala story
'ദി കേരള സ്റ്റോറി' നിറഞ്ഞ സദസിൽ രണ്ടാം ദിനവും പ്രദര്‍ശനം
author img

By

Published : May 6, 2023, 5:27 PM IST

'ദി കേരള സ്റ്റോറി' നിറഞ്ഞ സദസിൽ രണ്ടാം ദിനവും പ്രദര്‍ശനം

തിരുവനന്തപുരം: വിവാദങ്ങളിൽ പുകയുമ്പോഴും 'ദി കേരള സ്റ്റോറി' സിനിമയുടെ പ്രദര്‍ശനം രണ്ടാം ദിവസവും തുടരുന്നു. തിരുവനന്തപുരത്തെ സിനിമ പ്രദർശിപ്പിക്കുന്ന ഏക തിയേറ്ററായ എരീസ്പ്ലെ‌ക്‌സിൽ രണ്ടാം ദിവസത്തെ മുഴുവൻ ഷോകളും ഹൗസ് ഫുളാണ്. ഇന്നലെ തിയേറ്ററിലെ നാല് ഷോയ്‌ക്കും മുഴുവൻ സീറ്റുകളിലും ബുക്കിങ് പൂർത്തിയായിരുന്നു.

തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് പോലും ചിത്രം കാണാന്‍ ആളുകള്‍ തലസ്ഥാനത്തെത്തി. പൊലീസ് സംരക്ഷണത്തില്‍ തന്നെയായിരുന്നു ചിത്രത്തിന്‍റെ പ്രദര്‍ശനം. ചിത്രത്തിന്‍റെ റിലീസ് ദിനമായ വെള്ളിയാഴ്‌ച നടി മേനക സുരേഷ്‌, നിർമാതാവ് ജി സുരേഷ്‌ കുമാര്‍ എന്നിവര്‍ ഉൾപ്പെടെ സിനിമ കാണാനെത്തിയിരുന്നു.

ലുലു മാളിലെ പിവിആറിലും എരീസ് പ്ലെക്‌സിലുമായിരുന്നു ജില്ലയിൽ സിനിമയുടെ ചിത്രീകരണത്തിനായി നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതിഷേധം കണക്കിലെടുത്ത് ലുലു മാളിലെ പ്രദർശനം മാറ്റിവച്ചു. സംസ്ഥാനത്താകെ 20 തിയേറ്ററുകളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. റിലീസ് ദിവസമായ ഇന്നലെ നിരവധിയിടങ്ങളിൽ പ്രതിഷേധവും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ഇതുവരെയും തിയേറ്ററിലേക്ക് പ്രതിഷേധം ഉണ്ടായിട്ടില്ല.

മുഖ്യമന്ത്രിയും വിഡി സതീശനും മാപ്പ് പറയണം: 'ദി കേരള സ്റ്റോറി'യെ എതിര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്‌ ആവശ്യപ്പെട്ടു. ഇരുവരും വിമര്‍ശനമുന്നയിച്ചത് സിനിമ കാണാതെയാണെന്നും ഇത്തരത്തില്‍ വിമര്‍ശനമുന്നയിച്ചത് ആരുടെ സ്വാധീനത്തിലാണെന്ന് വ്യക്തമാക്കണമെന്നും എംടി രമേശ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

'ദി കേരള സ്റ്റോറി' മുഖ്യമന്ത്രിയുടെ പ്രതികരണം: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമിച്ചതാണ് സിനിമയെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചനയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മത തീവ്രവാദത്തിന്‍റെ കേന്ദ്ര സ്ഥാനമായി പ്രതിഷ്‌ഠിക്കുക വഴി സംഘ്പ‌രിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘ്പ‌രിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്‌ലിം അപരവത്‌കരണത്തേയും കാണാൻ. അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തള്ളിക്കളഞ്ഞ 'ലവ് ജിഹാദ്' ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സിനിമയെ കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന് പച്ചക്കള്ളം പറയുന്ന 'ദി കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ പ്രശ്‌നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്‌ടിക്കുകയെന്ന സംഘ്പ‌രിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് സംവിധായകന്‍ സുദിപ്തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതു സമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നതും വ്യക്തമാണ്.

രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. മതസ്‌പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്‍റെ പാരമ്പര്യം.

മനുഷ്യനെ മതത്തിന്‍റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്‍റെ അടിവേര് വെട്ടണം. മാനവികത എന്ന വാക്കിന്‍റെ അര്‍ഥം സംഘ്പ‌രിവാറിന് ഒരിക്കലും മനസിലാകില്ല. വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ട.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.