തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലേയും കോളജുകളിലേയും അധ്യയന വർഷം ജൂൺ ഒന്നിന് ആരംഭിക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാകും ക്ലാസുകള്‍ നടക്കുക. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകള്‍ക്ക് വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈനായി ക്ലാസ് നടത്തും. പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവം ഓൺലൈനായി നടത്താനും തീരുമാനമായി.
അതേസമയം പ്ലസ് വൺ പരീക്ഷ നടത്തുന്നതില്‍ തീരുമാനമായിട്ടില്ല. പ്ലസ് ടു ക്ലാസുകൾ തുടങ്ങുന്നതിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകുമെന്നാണ് സൂചന. വൈസ്‌ചാൻസലർമാരുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നടത്തിയ ചര്‍ച്ചയിലാണ് കോളജുകള്‍ ജൂണില്‍ തന്നെ തുടങ്ങാന്‍ ധാരണയായത്.