ETV Bharat / state

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 കാരിയെ പലതവണ ബലാത്സംഗം ചെയ്‌ത പ്രതി പിടിയിൽ - GIRL RAPED IN THIRUVALLA

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

12 കാരിയെ ബലാത്സംഗം ചെയ്‌തു  12 YEAR OLD GIRL WAS RAPED  GIRL WAS RAPED IN PATHANAMTHITTA  PATHANAMTHITTA POCSO CASE
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 3, 2024, 10:19 PM IST

പത്തനംതിട്ട: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 കാരിയെ പലതവണ ബലാത്സഗം ചെയ്‌ത പ്രതിയെ പൊലീസ് പിടികൂടി. തിരുവല്ല കവിയൂർ കോട്ടൂർ സ്വദേശിയെ ആണ് തിരുവല്ല പൊലീസ് പിടികൂടിയത്. കുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടിൽവച്ചും ഇയാളുടെയും വീട്ടിൽ വച്ചുമാണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

ഈ വർഷം ആഗസ്‌റ്റിലും ഒക്‌ടോബറിലുമാണ് പല ദിവസങ്ങളിലായി കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട വനിതാ പൊലീസ് സ്‌റ്റേഷനിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. സംഭവം നടന്നത് തിരുവല്ല പൊലീസ് സ്‌റ്റേഷന്‍റെ പരിധിയിൽ ആയതിനാൽ എഫ്ഐആർ, മൊഴി എന്നിവ വനിതാ പൊലീസ് സ്‌റ്റേഷനിൽ നിന്നും തിരുവല്ല പൊലീസിന് കൈമാറി. തുടർന്ന്, ഈമാസം ഒന്നിന് തിരുവല്ല എസ്ഐപിഎസ് സനിൽ കേസ് രജിസ്‌റ്റർ ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്‍റെ നിർദ്ദേശപ്രകാരം കേസിന്‍റെ അന്വേഷണം തിരുവല്ല പൊലീസ് ഊർജ്ജമാക്കി. വനിതാ പൊലീസ് സ്‌റ്റേഷനിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ പുന്നിലത്തെ വീടിനു സമീപത്തുനിന്നും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചു.

ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്ത് ശാസ്‌ത്രീയ പരിശോധനക്കയച്ചു. പിന്നീട് പെൺകുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി. തിരുവല്ല പൊലീസ് 2015 ൽ രജിസ്‌റ്റർ ചെയ്‌ത, സ്‌ത്രീകൾക്ക് നേരേ കയ്യേറ്റം നടത്തുകയും, മാനഹാനി ഉണ്ടാക്കുകയും, ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Also Read : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.