ETV Bharat / state

സ്‌കൂൾ തുറക്കൽ : വിദ്യാഭ്യാസ - ആരോഗ്യ മന്ത്രിമാർ മുഖ്യമന്ത്രിക്ക് മാർഗരേഖ കൈമാറി - ആരോഗ്യ വകുപ്പ് മന്ത്രി

ആദ്യഘട്ടത്തില്‍ ഉച്ചവരെയാണ് ക്ലാസുകൾ. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും

School reopening  School reopening guidelines  Chief Minister  സ്‌കൂൾ തുറക്കൽ  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി  ആരോഗ്യ വകുപ്പ് മന്ത്രി  മാര്‍ഗരേഖ
സ്‌കൂൾ തുറക്കൽ; മാർഗരേഖ വകുപ്പ് മന്ത്രിമാർ മുഖ്യമന്ത്രിക്ക് കൈമാറി
author img

By

Published : Oct 5, 2021, 7:57 PM IST

തിരുവനന്തപുരം : സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. നവംബര്‍ 1ന് സ്‌കൂൾ തുറക്കാനിരിക്കെ അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും കൊവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ.

സ്‌കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കവും മാര്‍ഗരേഖയിൽ പറയുന്നു.

ആദ്യഘട്ടത്തില്‍ ഉച്ചവരെയാണ് ക്ലാസുകൾ. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല എന്നതാണ് തീരുമാനം.

എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കണം. സ്‌കൂള്‍തല ഹെല്‍പ്പ്ലൈന്‍ ഏര്‍പ്പെടുത്തേണ്ടതാണ്. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് പുറത്തിറക്കും.

Also Read: പുരാവസ്‌തു തട്ടിപ്പ് : മോൻസൺ മാവുങ്കൽ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

സ്‌കൂള്‍ തലത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം, പി.ടി.എ യോഗം, ജനപ്രതിനിധികളുടെ യോഗം എന്നിവയും വിദ്യാഭ്യാസ ജില്ല, ഉപജില്ല, പഞ്ചായത്ത് തലങ്ങളില്‍ മുന്നൊരുക്ക യോഗങ്ങളും ചേരും. ജില്ലാതലത്തില്‍ ജില്ല കലക്‌ടറുടെയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍റേയും നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ നടത്തുo.

ക്ലാസുകള്‍ക്ക് നല്‍കുന്ന ഇന്‍റര്‍വെല്‍, സ്‌കൂള്‍ ആരംഭിക്കുന്ന സമയം, സ്‌കൂള്‍ വിടുന്ന സമയം, എന്നിവയില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടം ചേരല്‍ ഒഴിവാക്കും. പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകേണ്ടതാണ്.

സ്‌കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരുന്നതാണ്. സ്‌കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കുകയും ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.