ETV Bharat / state

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു

യുജി, പിജി വിദ്യാര്‍ഥികൾക്ക് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്. സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സുകൾ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ടതില്ല.

Scholarship  Scholarship for ug pg students  ug pg students  വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്  ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്  തിരുവനന്തപുരം  higher studies  Kerala education ministry  education minister  Kerala Scholarships  college
ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു
author img

By

Published : Feb 19, 2023, 12:39 PM IST

തിരുവനന്തപുരം : കേരളത്തിലെ സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള സര്‍ക്കാര്‍, എയ്‌ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളജുകളിലും, ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജുകളിലും ബിരുദ കോഴ്‌സുകളിലേക്കും 2022-23 അധ്യയനവര്‍ഷം ഒന്നാം വര്‍ഷ എയ്‌ഡഡ് പ്രോഗ്രാമുകളിലേക്കും പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളിൽ നിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഈ അധ്യായന വര്‍ഷം (2022-23) 1000 സ്കോളര്‍ഷിപ്പുകളാണ് അനുവദിക്കുന്നത്. അപേക്ഷകള്‍ മാര്‍ച്ച് 10 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

സയന്‍സ്, സോഷ്യൽ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്‍റ്, എയ്‌ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളില്‍ എയ്‌ഡഡ് കോഴ്‌സുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സമാനമായ കോഴ്‌സുകള്‍ക്ക് ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളും അപേക്ഷിക്കാന്‍ അര്‍ഹരാണ്. അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും, സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സുകൾ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ടതില്ല.

സ്കോളര്‍ഷിപ്പ് തുക ബിരുദ പഠനത്തിന്

ഒന്നാം വര്‍ഷം12,000/- രൂപ
രണ്ടാം വര്‍ഷം18,000/- രൂപ
മൂന്നാം വര്‍ഷം24,000/- രൂപ

ബിരുദാനന്തര ബിരുദതല തുടര്‍ പഠനത്തിന്

ഒന്നാം വര്‍ഷം 40,000/- രൂപ
രണ്ടാം വര്‍ഷം60,000/- രൂപ

40 ശതമാനമോ അതിനു മുകളിലോ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് തുകയുടെ 25% അധികമായി നല്‍കുന്നു. ഓൺലൈനായി അപേക്ഷിക്കാൻ : https://www.scholarship.kshec.kerala.gov.in/ സൈറ്റ് സന്ദര്‍ശിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.