ETV Bharat / state

നെടുമങ്ങാട് വീട് ജപ്‌തി ചെയ്‌ത നടപടി എസ്.ബി.ഐ പിന്‍വലിച്ചു - sbi

വീട് വെക്കുന്നതിനാണ് ബാലു എസ്.ബി.ഐ വെഞ്ഞാറമൂട് ശാഖയില്‍ നിന്ന് രണ്ടര ലക്ഷം രൂപ വായ്‌പയെടുത്തത്.എന്നാല്‍ ഒരപകടത്തില്‍ പരിക്കേറ്റതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ബാങ്ക് ജപ്‌തി നടപടികളുമായി മുന്നോട്ട് പോയത്.

നെടുമങ്ങാട് വീട് ജപ്‌തി ചെയ്‌ത നടപടി എസ്.ബി.ഐ പിന്‍വലിച്ചു
author img

By

Published : Sep 18, 2019, 5:47 PM IST

Updated : Sep 18, 2019, 7:31 PM IST

തിരുവനന്തപുരം : നെടുമങ്ങാട് പനവൂരില്‍ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വീട് ജപ്‌തി ചെയ്‌ത നടപടി എസ്.ബി.ഐ പിന്‍വലിച്ചു. ബാങ്കിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് എസ്.ബി.ഐ തീരുമാനം മാറ്റിയത്. വീടിന്‍റെ താക്കോലും രേഖകളും കുടുംബത്തിന് തിരിച്ചു നല്‍കി. സന്നദ്ധ സംഘടനകളും വ്യക്തികളും ചേര്‍ന്ന് രണ്ടു ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെയാണ് താക്കോല്‍ തിരികെ നല്‍കിയത്.

നെടുമങ്ങാട് വീട് ജപ്‌തി ചെയ്‌ത നടപടി എസ്.ബി.ഐ പിന്‍വലിച്ചു

ഇന്നലെ ഉച്ചയോടെയാണ് പനവൂര്‍ സ്വദേശി ബാലുവിന്‍റെ വീട് എസ്.ബി.ഐ ബാങ്ക് വെഞ്ഞാറമൂട് ശാഖ അധികൃതര്‍ ജപ്‌തി ചെയ്‌തത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ബാങ്കിന്‍റെ ക്രൂരത. വീട് പൂട്ടി സീല്‍ ചെയ്‌തതോടെ ബാലുവിന്‍റെ പതിനൊന്ന് വയസ്സുകാരി മകള്‍ ഉള്‍പ്പടെയുള്ള കുടുംബം വസ്‌ത്രമോ ഭക്ഷണമോ ഇല്ലാതെ രാത്രി മുഴുവന്‍ വീടിന് പുറത്ത് കഴിയേണ്ടി വന്നു. കുടുംബത്തിന്‍റെ ദയനീയ അവസ്‌ഥ മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞതോടെ ബാങ്കിനെതിരെ പ്രതിഷേധം ശക്തമായി. എന്നാല്‍ പണം തിരിച്ചടയ്ക്കാതെ ജപ്‌തി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ബാങ്ക് ഉറച്ചു നിന്നു. സര്‍ക്കാരും മറ്റും വിഷയത്തില്‍ ഇടപെട്ടതോടെ കുടിശികയായ 2,94000 രൂപയില്‍ 94000 രൂപ ഇളവ് ചെയ്യാന്‍ ബാങ്ക് സമ്മതിച്ചു. പണം അടയ്ക്കാന്‍ വ്യക്തികളും സന്നദ്ധ സംഘടനയും രംഗത്ത് വന്നതോടെ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് അവസാനമായി.

വീട് വെക്കുന്നതിനാണ് ബാലു എസ്.ബി.ഐ വെഞ്ഞാറമൂട് ശാഖയില്‍ നിന്ന് രണ്ടര ലക്ഷം രൂപ വായ്‌പയെടുത്തത്. 93000 രൂപ തിരിച്ചടയ്ക്കുകയും ചെയ്‌തു. എന്നാല്‍ കൂലിപ്പണിക്കാരനായ ബാലുവിന് ഒരപകടത്തില്‍ പരിക്കേറ്റതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ഇതോടെയാണ് ബാങ്ക് ജപ്‌തി നടപടികളുമായി മുന്നോട്ട് പോയത്.

Intro:നെടുമങ്ങാട് പനവൂരില്‍ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വീട് ജപ്തി ചെയ്ത നടപടി എസ് ബി ഐ പിന്‍വലിച്ചു. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് എസ്ബിഐ തീരുമാനം മാറ്റിയത്. വീടിന്റെ തക്കോലും രേഖകളും കുടുംബത്തിന് തിരിച്ചു നല്‍കി. സന്നദ്ധ സംഘടനകളും വ്യക്തികളും ചേര്‍ന്ന് രണ്ടു ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെയാണ് തക്കോല്‍ തിരികെ നല്‍കിയത്.

Body:ഇന്നലെ ഉച്ചയോടെയാണ് പനവൂര്‍ സ്വദേശി ബാലുവിന്റെ വീട് എസ് ബി ഐ ബാങ്ക് വെഞ്ഞാറമൂട് ശാഖ അധികൃതര്‍ ജപ്തി ചെയ്തതു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ബാങ്കിന്റെ ക്രൂരത. വീട് പൂട്ടി സീല്‍ ചെയ്തതോടെ ബാലുവിന്റെ പതിനൊന്ന് വയസ്സുകാരി മകള്‍ ഉള്‍പ്പടെയുള്ള കുടുംബം മാറി ഉടുക്കാന്‍ വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ വീടിന് പുറത്ത് കഴിയേണ്ടി വന്നത് ഒരു രാത്രി . കുടുംബത്തിന്റെ ദയനീയ അവസ്ഥ മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞതോടെ ബാങ്കിനെതിരെ പ്രതിഷേധം ശക്തമായി. എന്നാല്‍ അദ്യം ബാങ്ക് പണം തിരിച്ചടയ്ക്കാതെ ജപ്തി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. എന്നാല്‍ സര്‍ക്കാരും മറ്റും വിഷയത്തില്‍ ഇടപെട്ടതോടെ കുടിശ്ശികയായ രണ്ടു ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയില്‍ 94000 രൂപ ഇളവ് ചെയ്യാന്‍ ബാങ്ക് സമ്മതിച്ചു. . ഈ പണം അടയ്ക്കാന്‍ ഒരു സന്നദ്ധ സംഘടനയും വ്യക്തികളും രംഗത്ത് വന്നതോടെ മണീക്കുറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് അവസാനമായി. വീടിന്റെ താക്കോലും പ്രമാണവും കുടുംബത്തിന് കൈമാറി. വീട് വയ്ക്കുന്നതിനായി എസ് ബി ഐ വെഞ്ഞാറമൂട് ശാഖയില്‍ നിന്ന് രണ്ടര ലക്ഷം രൂപ ബാലു വായ്പയെടുത്തത്. 93000 രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാല്‍ കൂലിപ്പണിക്കാരനായ ബാലുവിന് ഒരപകടത്തില്‍ പരിക്കേറ്റതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയത്.

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Sep 18, 2019, 7:31 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.