ETV Bharat / state

വാനരപ്പടയുടെ പിടിയിൽ തിരുവനന്തപുരത്തെ മലയോര ഗ്രാമങ്ങള്‍ - വാനരശല്യം

വാനരസംഘത്തെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് മലയോര നിവാസികളുടെ നിലപാട്.

വാനരപ്പടയുടെ പിടിയിലായി വെള്ളറട ഗ്രാമം
author img

By

Published : Feb 23, 2019, 3:36 PM IST

കുരങ്ങ് ശല്യം മൂലം കിടപ്പാടം വിറ്റു പോകണ്ട അവസ്ഥയിലാണ് തിരുവനന്തപുരത്തെ വെള്ളറടയിലെയും അമ്പൂരിയിലെയും പ്രദേശവാസികള്‍. പറ്റം പറ്റമായി എത്തുന്ന കുരങ്ങന്മാർ പ്രദേശത്തെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിലൂടെ നിരവധി കർഷക കുടുംബങ്ങൾ ആത്മഹത്യയുടെ വക്കിലുമെത്തിയിരിക്കുകയാണ്. മരച്ചീനി, വാഴ, നാളികേര കർഷകരാണ് കുരങ്ങന്മാരുടെ ശല്യം കാരണം പ്രധാനമായും ദുരിതമനുഭവിക്കുന്നത്. വീടുകളുടെ മേല്‍ക്കൂരയിലെഓടുകളും ഷീറ്റുകളും വലിച്ചിളക്കി നശിപ്പിക്കുന്നത് പ്രദേശത്തെ നിത്യ കാഴ്ചകളാണ്.പുതുതായി കൃഷിചെയ്യുന്നവയെല്ലാം പൊടിച്ചത് തളിരാകുമ്പോൾതന്നെ വാനരപ്പട നശിപ്പിക്കും. വന്യജീവി ഗണത്തിൽ ഉൾപ്പെട്ടതിനാൽ കുരങ്ങന്മാരെനേരിട്ടാൽ ഉണ്ടാകുന്നനിയമപ്രശ്നങ്ങൾ ഭയന്ന് എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് നാട്ടുകാർ.

വർഷങ്ങൾക്ക്മുമ്പ് തമിഴ്നാട് വനം വകുപ്പധികൃതർ തിരുനെൽവേലി, ചുങ്കാൻകട, പാളയംകോട്ട പ്രദേശങ്ങളിൽ നിന്ന് പിടികൂടി അതിർത്തി ഗ്രാമങ്ങളിൽ തുറന്നുവിട്ട കുരങ്ങന്മാർ പെറ്റുപെരുകിയതാണ് ഇന്ന് തലവേദനകൾ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 9ന് കത്തിപ്പാറ ശങ്കിലിയിൽ പുഷ്പാഭായി എന്ന വീട്ടമ്മ കുരങ്ങ്ശല്യത്തെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായി. എന്നിട്ടും നാളിതുവരെ സർക്കാർ തലത്തിൽ ഒരു തരത്തിലുള്ള പരിഹാരങ്ങളും ഉണ്ടായിട്ടില്ല.

വായ്പയെടുത്തും പാട്ടത്തിനെടുത്തും കൃഷിയിറക്കുന്ന കർഷകർക്ക് വാനര ശല്യത്തിൽ കൃഷി നശിച്ചാൽസർക്കാർ തലത്തിൽ നിന്നും ഒരു സഹായവും ലഭിക്കില്ലഎന്നതാണ് മറ്റൊരു പരാതി. നാട്ടുകാരുടെ നിരന്തര ശ്രമഫലമായി വനംവകുപ്പ്താൽക്കാലിക കൂടുകൾസ്ഥാപിച്ചിരുന്നെങ്കിലും അത് ഫലം കണ്ടില്ല. മലയോരമേഖലയിലെ കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം കാണാൻ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി നൽകിയ വാക്കുകൾ ഇപ്പോഴും ജലരേഖയായി തന്നെ തുടരുകയാണ്. ക്രമാതീതമായി പെറ്റുപെരുകി ജനങ്ങളുടെ സമാധാന ജീവിതം കെടുത്തുന്ന വാനരസംഘത്തെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ്മലയോരനിവാസികൾ പറയുന്നത്..

undefined

മലയോരഗ്രാമം വാനരപ്പടയുടെ പിടിയിൽ. കിടപ്പാടം വിറ്റു പോകേണ്ട അവസ്ഥയാണ്  പ്രദേശവാസികൾക്ക്. സംസ്ഥാന അതിർത്തി പ്രദേശമായ വെള്ളറട അമ്പൂരി ഗ്രാമപഞ്ചായത്തുകളിലാണ് വാനരശല്യം രൂക്ഷമായിരിക്കുന്നത്.
പററം പറ്റമായി എത്തുന്ന കുരങ്ങന്മാർ പ്രദേശത്തെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിലൂടെ നിരവധി കർഷക കുടുംബങ്ങൾ ആത്മഹത്യയുടെ വക്കിൽ കൂടിയാണ്.
പ്രധാനമായും മരിച്ചിനി വാഴ നാളികേര കർഷകരാണ് പ്രധാനമായും കുരങ്ങന്മാരുടെ ശല്യം കാരണം ദുരിതമനുഭവിക്കുന്നത്.
വീടുകളിൽ കഴിഞ്ഞിട്ടുള്ള ഓടുകളും ഷീറ്റുകളും വലിച്ചിളക്കി നശിപ്പിക്കുന്നത് പ്രദേശത്തെ നിത്യ കാഴ്ചകളാണ്.
പുതുതായി കൃഷിചെയ്യുന്ന ഏതൊന്നും പൊടിച്ചത് തളിരാകുമ്പോൾ  തന്നെ അത് പറിച്ചു കളയുന്നതു ഇവരുടെ വിനോദങ്ങളിൽ ഒന്നാണ്.
വന്യജീവി ഗണത്തിൽ ഉൾപ്പെട്ടതിനാൽ ഇവറ്റകളെ നേരിട്ടാൽ ഉണ്ടാകുന്ന  നിയമപ്രശ്നങ്ങൾ ഭയന്ന് എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് നാട്ടുകാർ.
വർഷങ്ങൾക്കുമുമ്പ് തമിഴ്നാട് വനം വകുപ്പധികൃതർ തിരുനെൽവേലി, ചുങ്കാൻകട, പാളയംകോട്ട പ്രദേശങ്ങളിൽനിന്ന് പിടികൂടി അതിർത്തിഗ്രാമങ്ങളിൽ തുറന്നുവിട്ട കുരങ്ങന്മാർ പെറ്റുപെരുകി ആണ് ഇന്ന് തലവേദനകൾ സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 9-ന് കത്തിപ്പാറ ശങ്കിലിയിൽ പുഷ്പാഭായി എന്ന 52 കാരി വീട്ടമ്മ കുരങ്ങുശല്യം തുടർന്ന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായിട്ടും നാളിതുവരെ സർക്കാർതലത്തിൽ ഒരുവിധ പരിഹാരങ്ങളും ഉണ്ടായിട്ടില്ല.  വായ്പയെടുത്തും പാട്ടത്തിനെടുത്തുംകൃഷിയിറക്കുന്ന കർഷകർക്ക് വാനര ശല്യത്തിൽ കൃഷി നശിച്ചാൽ അവയ്ക്ക് ഒരു പരിഹാരവും സർക്കാർ തലത്തിൽ നിന്നും ഉണ്ടാകുന്നില്ല എന്നാണ് മറ്റൊരു പരാതി. നാട്ടുകാരുടെ നിരന്തരമായ പരാതികളുടെ ശ്രമഫലമായി വനംവകുപ്പ്  താൽക്കാലിക കൂടുകൾ കുരങ്ങുകളെ കൊടുക്കാൻ സ്ഥാപിച്ചിരുന്നെങ്കിലും ഒരാഴ്ച തികയുന്നതിനു മുമ്പ് അവയൊക്കെ എടുത്തു കൊണ്ടു പോവുകയാണ് ചെയ്തത്.
മലയോരമേഖലയിലെ കാട്ടുമൃഗങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി നൽകിയ വാക്കുകൾ ഇപ്പോഴും ജലരേഖയായി തന്നെ തുടരുകയാണ്. ക്രമാതീതമായി പെറ്റുപെരുകി ജനങ്ങളുടെ സ്വൈരജീവിതം കെടുത്തുന്ന വാനരസംഘത്തെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് മലയോരനിവാസികൾ.

ബൈറ്റ് : വിമല (പ്രദേശവാസി)
Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.