ETV Bharat / state

ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് സമന്വയ സ്‌കോളർഷിപ്പ് : മന്ത്രി കെ.കെ. ശൈലജ - samanwaya scholarship

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി മുഖേന തുടർ വിദ്യാഭ്യാസത്തിനായി രജിസ്‌റ്റർ ചെയ്‌തിട്ടുള്ള വിദ്യാർഥികൾക്കായി 10.71 ലക്ഷം രൂപയാണ് അനുവദിച്ചത്.

100 ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് സമന്വയ സ്‌കോളർഷിപ്പ് അനുവദിച്ചതായി മന്ത്രി കെ. കെ. ശൈലജ  സമന്വയ സ്‌കോളർഷിപ്പ്  കെ. കെ. ശൈലജ  സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി  100 ട്രാൻസ് ജെൻഡർ വ്യക്തികൾ  സാമൂഹിക നീതി വകുപ്പ്  സാമൂഹിക നീതി വകുപ്പ് മന്ത്രി  ട്രാൻസ് ജെൻഡർ ക്ഷേമ പദ്ധതികൾ  samanwaya scholarship for 100 transgenders: k.k. shylaja  samanwaya scholarship for 100 transgenders  samanwaya scholarship  k.k. shylaja
ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് സമന്വയ സ്‌കോളർഷിപ്പ് അനുവദിച്ചു: മന്ത്രി കെ.കെ. ശൈലജ
author img

By

Published : Jan 14, 2021, 5:25 PM IST

തിരുവനന്തപുരം: സമന്വയ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 100 ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് സാമൂഹിക നീതി വകുപ്പ് സ്‌കോളർഷിപ്പ് അനുവദിച്ചു.

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി മുഖേന തുടർ വിദ്യാഭ്യാസത്തിനായി രജിസ്‌റ്റർ ചെയ്‌തിട്ടുള്ള വിദ്യാർഥികൾക്കായി 10.71 ലക്ഷം രൂപയാണ് അനുവദിച്ചത്. സ്‌കോളർഷിപ്പ് നൽകുക, പഠനകാലത്ത് താമസിക്കുന്നതിനുള്ള ഷെൽട്ടർ ഹോം ഒരുക്കുക, തൊഴിൽ പരിശീലനം നൽകുക, എന്നിവയ്‌ക്കായി 35 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. പദ്ധതി പ്രകാരം തുടർ വിദ്യാഭ്യാസത്തിനായി 100 പേർ കൂടി രജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിലാണ് ഈ തുക അനുവദിക്കുന്നതെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.

ട്രാൻസ് ജെൻഡർ ക്ഷേമ പദ്ധതികളുടെ ഭാഗമായി സാക്ഷരതാ മിഷൻ അതോറിറ്റി മുഖേന ട്രാൻസ് ജെൻഡർ വിഭാഗത്തിൽ ഉൾപ്പെട്ട നിരക്ഷരർക്കും പഠനം പൂർത്തിയാക്കാൻ കഴിയാത്തവർക്കും സാക്ഷരതാ തുല്യതാ പദ്ധതിയിലൂടെ തുടർ വിദ്യാഭ്യാസം നൽകുന്ന പദ്ധതിയാണ് സമന്വയ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.