തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം വര്‍ധിപ്പിക്കും. ഇതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സർക്കാർ ഏകാംഗ കമ്മിഷനെ നിയമിച്ചു. മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം.
ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദ്ദേശം. ജസ്‌റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. നിലവിൽ മന്ത്രിമാർക്ക് 90000 രൂപയും എംഎൽഎമാർക്ക് 70000 രൂപയുമാണ് ലഭിക്കുന്നത്. ടിഎ, ഡിഎ അടക്കമാണ് ഈ തുക.
2018ൽ ആണ് മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും ശമ്പളം വര്‍ധിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളം 55012ല്‍ നിന്ന് 90000 രൂപയായും എം.എല്‍.എമാരുടെ ശമ്പളം 39500ല്‍ നിന്ന് 70000 രൂപയായുമാണ് അന്ന് കൂട്ടിയത്. ടിഎ കിലോമീറ്ററിന് 10 രൂപയില്‍ നിന്ന് 15 രൂപയായും വര്‍ധിപ്പിച്ചിരുന്നു.
ജീവിത ചിലവ് ഉയര്‍ന്നുവെന്ന വിലയിരുത്തലിലാണ് വീണ്ടും ശമ്പളം വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.