ETV Bharat / state

ആറുമാസമായി ശമ്പളമില്ല; സാക്ഷരത പ്രേരക് ജീവനൊടുക്കി, പ്രതിഷേധം ശക്തമാക്കി കെഎസ്‌പിഎ - ഇന്നത്തെ വാര്‍ത്തകള്‍

ശമ്പളത്തിനായി സാക്ഷരത പ്രേരക്‌മാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന സമരം 81 ദിവസം പിന്നിടുന്നതിനിടെയാണ് ബിജിമോന്‍റെ ആത്മഹത്യ.

പ്രതിഷേധം ശക്തമാക്കി കെഎസ്‌പിഎ  കെഎസ്‌പിഎ  KSPA protest  saksharatha prerak committed suicide  saksharatha mission workers salary issue  ബിജിമോന്‍റെ ആത്മഹത്യ  തിരുവനന്തപുരം  സാക്ഷരത പ്രേരക് ശമ്പള പ്രതിസന്ധി
സാക്ഷരത പ്രേരക് ശമ്പള പ്രതിസന്ധി
author img

By

Published : Feb 10, 2023, 2:56 PM IST

പ്രതിഷേധം ശക്തമാക്കി സാക്ഷരതാ പ്രേരക്‌മാർ

തിരുവനന്തപുരം: മാസങ്ങളായി ശമ്പളമില്ലാതെ വലയുകയാണ് സംസ്ഥാനത്തെ സാക്ഷരത പ്രേരക്‌മാർ. സാക്ഷരത പ്രേരക്‌മാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നുവരുന്ന സമരം 81 ദിവസം പിന്നിടുന്നതിനിടെയാണ് കൊല്ലം സ്വദേശി സാക്ഷരത പ്രേരക് ബിജിമോന്‍റെ ആത്മഹത്യ. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബിജുമോന്‍റെ ആത്മഹത്യക്ക് കാരണമെന്ന് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു.

ബിജുമോന്‍റെ ആത്മഹത്യക്ക് പിന്നാലെ, സമരം ശക്തമാക്കുമെന്നും കെഎസ്‌പിഎ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി രാജീവൻ പറഞ്ഞു. സംസ്ഥാനത്തെ സാക്ഷരത മിഷന്‍റെ കീഴിൽ തുല്യത കോഴ്‌സുകൾക്ക് വിദ്യാർഥികളെ കണ്ടെത്തി അവർക്ക് വേണ്ട വിദ്യാഭ്യാസം നൽകുകയാണ് സാക്ഷരത പ്രേരക്‌മാർ ചെയ്യുന്നത്. സംസ്ഥാന ജില്ല ബ്ലോക്ക് തദ്ദേശ വകുപ്പുകളിലായി ഇതിന് അധികാരികളും ഉണ്ട്. എന്നാൽ തദ്ദേശ വകുപ്പുകൾക്ക് കീഴിലുള്ള പ്രേരക്‌മാരാണ് കഴിഞ്ഞ ആറുമാസമായി ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്‌മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി ഉത്തരവിറങ്ങിയെങ്കിലും നടപ്പിലായിട്ടില്ല. സംസ്ഥാനത്തെ 1814 പ്രേരക്‌മാർ ഇതുമൂലം പ്രതിസന്ധിയിൽ ആണെന്ന് കേരള സാക്ഷരത പ്രേരക് അസോസിയേഷൻ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.