ETV Bharat / state

ശബരിമല: തുലാമാസ പൂജ തീർത്ഥാടനം പൂര്‍ണമായും ഒഴിവാക്കും

നേരത്തെ നിലക്കലില്‍ എത്തിയ തീര്‍ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ പത്തനംതിട്ട ജില്ല ഭരണ സംവിധാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

author img

By

Published : Oct 18, 2021, 1:20 PM IST

Sabarimala Pilgrimage  Sabarimala temple  തുലാമാസ പൂജ  ശബരിമല
തുലാമാസ പൂജാ തീർത്ഥാടനം പൂര്‍ണമായും ഒഴിവാക്കാൻ തീരുമാനം

തിരുവനന്തപുരം: ശബരിമല തുലാമാസ പൂജ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

നേരത്തെ നിലക്കലില്‍ എത്തിയ തീര്‍ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ പത്തനംതിട്ട ജില്ല ഭരണ സംവിധാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലയ്ക്കല്‍, പെരുന്തേനരുവി മേഖലയില്‍ ഞായറാഴ്‌ച തന്നെ ഇരുപതു സെന്‍റിമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യവും വന്നു. ഇതിനാൽ നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

വനമേഖലയിലെ കനത്ത മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയയും വര്‍ധിപ്പിക്കുന്നുണ്ട്. ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ തീർത്ഥാടനം അനുവദിക്കാൻ കഴിയില്ലെന്ന് യോഗം വിലയിരുത്തി.

also read: അതിതീവ്രമഴ, കേരളത്തിൽ ചെറിയ മേഘവിസ്‌ഫോടനമെന്ന് വിദഗ്ധൻ

തുലാമാസ പൂജകൾക്കായി ഞായറാഴ്ചയാണ് ശബരിമല നട തുറന്നത്. ശക്തമായ മഴയെ തുടർന്ന് നാളെ വരെ ആദ്യഘട്ടത്തിൽ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.