വനം വകുപ്പിന്‍റെ എതിർപ്പ് മറികടന്ന് ശബരിമല മാസ്റ്റർ പ്ലാൻ പരിഷ്കരിക്കാന്‍ ദേവസ്വം ബോർഡ് തീരുമാനം. വനം വകുപ്പുമായി ചേർന്ന് നടത്തിയ സംയുക്ത സർവേയിൽ കണ്ടെത്തിയ 94 ഏക്കറിലെ വികസന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കാൻ ഹൈക്കോടതി നിയോഗിച്ച ഹൈപവർ കമ്മറ്റി ഇന്ന് ചേർന്നു.
മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് മാത്രമേ ശബരിമലയില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് മാസ്റ്റര്‍ പ്ലാന്‍ പരിഷ്കരിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. നിലവിലെ മാസ്റ്റര്‍ പ്ലാന്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അറ്റകുറ്റപ്പണി നടത്താനാണ് കോടതി അനുമതി നല്‍കിയിട്ടുളളത്. അനധികൃത നിര്‍മാണം കണ്ടെത്തിയാല്‍ പൊളിച്ച് നീക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ അറ്റകുറ്റപ്പണികളും പുനര്‍നിര്‍മാണവും പൂര്‍ണമായും നിര്‍ത്തിവക്കുന്നതിനെ ശക്തമായി എതിര്‍ത്ത സര്‍ക്കാരിനോട് അനധികൃത നിര്‍മാണങ്ങള്‍ക്ക് എന്തിനാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്നും കോടതി ചോദിച്ചിരുന്നു.