തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ജനുവരി 10 മുതല്‍ മുംബൈയില്‍ ആരംഭിക്കുന്ന സയ്യദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റിനുള്ള കേരള ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തി. ഏഴു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ശ്രീശാന്ത് ആഭ്യന്ത ക്രിക്കറ്റില്‍ തിരച്ചെത്തുന്നത്.
ടൂർണമെന്‍റിൽ സഞ്ജു വി.സാംസണ്‍ കേരള ടീമിനെ നയിക്കും. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്‌റ്റന്‍. വത്സല്‍ ഗോവിന്ദ് ശര്‍മ്മ, ശ്രീരൂപ് എം.പി, മിഥുന്‍.പി.കെ, രോജിത്.കെ.ജി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. കെ.സി.എ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളാണ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്. ജനുവരി 11ന് പുതുച്ചേരിയുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം. ജനുവരി 13 ന് മുംബൈയുമായും 15ന് ഡൽഹിയുമായും 17ന് ആന്ധ്രയുമായും 19ന് ഹരിയാനയുമായാണ് കേരളത്തിന്‍റെ മറ്റു മത്സരങ്ങള്‍.
ടീം: സഞ്ജു വി.സാംസണ്‍(ക്യാപ്‌റ്റന്‍), സച്ചിന്‍ ബേബി(വൈസ് ക്യാപ്‌റ്റന്‍), ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്‌ണു വിനോദ്, സാല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ്.ശ്രീശാന്ത്, നിധീഷ്.എം.ഡി, ആസിഫ്.കെ.എം, അക്ഷയ് ചന്ദ്രന്‍, മിഥുന്‍.പി.കെ, അഭിഷേക് മോഹന്‍, വിനൂപ് എസ്.മനോഹരന്‍, മുഹമ്മദ് അസറുദ്ദീന്‍.എം, രോഹന്‍ എസ് കുന്നുമ്മല്‍, മിഥുന്‍.എസ്, വത്സല്‍ ഗോവിന്ദ് ശര്‍മ്മ, രോജിത്.കെ.ജി, ശ്രീരൂപ് എം,പി.