തിരുവനന്തപുരം: ആര്‍.എസ്.എസിനെ പിന്തുണച്ച് മുൻ കേരള ഡിജിപി ജേക്കബ് തോമസ്. കഴിഞ്ഞ ദിവസം സർവീസില്‍ നിന്ന് വിരമിച്ച ജേക്കബ് തോമസ് ഐപിഎസ് ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് ആർഎസ്എസിനെ പിന്തുണച്ച് നിലപാട് സ്വീകരിച്ചത്. ആര്‍.എസ്.എസ് എന്ന ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയ്ക്ക് തന്‍റെ പുകഴ്ത്തല്‍ ആവശ്യമില്ലെന്ന് ജേക്കബ് തോമസ് ഇടിവി ഭാരതിനോട് പറഞ്ഞു.
ആരുടെയും പുകഴ്ത്തലിന്‍റെ ആവശ്യമില്ലാതെ ഈ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ്. ആരെങ്കിലും ആക്ഷേപിച്ചതു കൊണ്ട് ആ സംഘടന ഇല്ലാതാകില്ല. താന്‍ ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍ അതിന്‍റെ പേരില്‍ തന്നെ അധിക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇന്ത്യയെ അഴിമതി മുക്തമാക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിന് കോണ്‍ഗ്രസ് തയ്യാറായാല്‍ താന്‍ സ്വാഗതം ചെയ്യുമെന്നും ജോക്കബ് തോമസ് ഇടിവി ഭാരതിനോട് പറഞ്ഞു.