തിരുവനന്തപുരം: പണി പൂർത്തിയ റോഡുകൾ വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവർഷം 3000 കോടി രൂപയുടെ ബാധ്യത സംസ്ഥാനത്തിനുണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി. പണി പൂർത്തിയായ റോഡ് വെട്ടിപ്പൊളിക്കലാണ് റോഡുകളുടെ സംരക്ഷണത്തിൽ കേരളം നേരിടുന്ന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വകുപ്പുകൾ തമ്മിൽ ഏകോപനം ഉണ്ടാകുന്നതിലൂടെ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുകയുള്ളു. ഇതിനായി വെബ് പോർട്ടൽ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പണി പൂർത്തിയായ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
READ MORE: പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനം ഒക്ടോബറില്‍ പൂര്‍ത്തിയാക്കും: മുഹമ്മദ് റിയാസ്