ETV Bharat / state

ഓണാഘോഷത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം - പിണറായി വിജയൻ

പൊതുസ്ഥലങ്ങളിൽ ഓണസദ്യയും ആഘോഷപരിപാടികളും പാടില്ല. ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളിൽനിന്ന് പൂക്കൾ കൊണ്ടുവരുന്നതിനാൽ മുൻകരുതൽ എടുക്കാൻ ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

onam kerala  onam restrictions  pinarayi vijayan  ഓണാഘോഷത്തിന് നിയന്ത്രണങ്ങൾ  പിണറായി വിജയൻ  ഓണം
ഓണാഘോഷത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം
author img

By

Published : Aug 17, 2020, 10:38 PM IST

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ഓണാഘോഷത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. ഓണത്തിരക്ക് കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കും. വിഷയത്തിൽ വ്യാപാരി വ്യവസായികളുടെ യോഗം വിളിക്കാൻ ജില്ലാ കലക്‌ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പൊതുസ്ഥലങ്ങളിൽ ഓണസദ്യയും ആഘോഷപരിപാടികളും പാടില്ല. കടകൾ രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ തുറക്കാം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോട്ടലുകൾ രാത്രി ഒമ്പത് മണി വരെ തുറന്ന് പ്രവർത്തിക്കാം.

ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളിൽനിന്ന് പൂക്കൾ കൊണ്ടുവരുന്നതിനാൽ മുൻകരുതൽ എടുക്കാൻ ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ജയിലുകളിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ 65 വയസ് കഴിഞ്ഞ തടവുകാർക്ക് പരോൾ അനുവദിക്കും. ടാഡ, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം, മനുഷ്യക്കടത്ത് കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവർ ഒഴികെയുള്ളവർക്കാണ് പരോൾ നൽകുക. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ തുറക്കും. കൊവിഡ് ബ്രിഗേഡ് സ്പെഷ്യൽ ടീമിനെ ജയിലിൽ നിയോഗിക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്ന ചില ജില്ലകളിലെ നിബന്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.