ETV Bharat / state

Halal controversy | ആര്‍.എസ്.എസിന്‍റെ ശ്രമം മത ഭിന്നത ഉണ്ടാക്കാൻ: കോടിയേരി - ബി.ജെ.പി

Halal controversy | മതമൈത്രിയെ തകര്‍ക്കാനുളള ആര്‍.എസ്.എസിന്‍റെ (RSS) ഇത്തരം ഗൂഢാലോചനകളെ അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരത്തിലുളള പ്രചരണങ്ങള്‍ കേരള സമൂഹത്തിന് നല്ലതല്ലെന്നും കോടിയേരി (Kodiyeri Balakrishnan)

Kodiyeri Balakrishnan  halal controversy  RSS create religious divisions  Kerala State latest news  CPM  ഹലാല്‍ വിവാദം  കോടിയേരി ബാലകൃഷ്ണന്‍  ആര്‍.എസ്.എസ്  കേരളത്തിലെ മതമൈത്രി  ബി.ജെ.പി  സിപിഎം
Halal controversy | ഹലാല്‍ വിവാദം: മതപരമായ ചേരിതിരിവ് ഉണ്ടാക്കാനാണെന്ന് കോടിയേരി
author img

By

Published : Nov 22, 2021, 12:16 PM IST

തിരുവനന്തപുരം: ഹലാല്‍ വിവാദം (Halal controversy) ഉയര്‍ത്തുന്നത് കേരളത്തില്‍ മതപരമായ ചേരിതിരിവ് ഉണ്ടാക്കാനാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). മതമൈത്രിയെ തകര്‍ക്കാനുളള ആര്‍.എസ്.എസിന്‍റെ (RSS) ഇത്തരം ഗൂഡാലോചനകളെ അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരത്തിലുളള പ്രചരണങ്ങള്‍ കേരള സമൂഹത്തിന് നല്ലതല്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മതസൗഹാര്‍ദത്തില്‍ വ്യത്യസ്തമായി നില്‍ക്കുന്ന സമൂഹമാണ് കേരളത്തിലേത്. അതിനെ തകര്‍ക്കുന്ന പ്രചരണങ്ങള്‍ക്ക് ആരും പ്രോത്സാഹനം നല്‍കരുത്. പൊതുസമൂഹം ഇത്തരം പ്രചരണങ്ങളെ തള്ളികളയുമെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിക്ക് തന്നെ ഇക്കാര്യത്തില്‍ വ്യക്തതയില്ല.

Also Read: ദത്ത് വിവാദം : അനുപമയുടെ കുഞ്ഞിനെ സംസ്ഥാനത്തെത്തിച്ചു; ഇന്ന് ഡിഎൻഎ പരിശോധന

നേതൃത്വത്തിനിടയില്‍ അഭിപ്രായ വ്യാത്യാസമുണ്ട്. ആര്‍.എസ്.എസാണ് ഇത്തരം പ്രചരണം നടത്തുന്നത്. കേരളത്തില സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആര്‍.എസ്.എസ് നടത്തുന്ന പല തരത്തിലുള്ള പ്രചരണങ്ങളില്‍ ഒന്ന് മാത്രമാണിത്. അത് കേരളത്തില്‍ വിലപോകില്ല. പൊതുസമൂഹം എതിരായപ്പോഴാണ് ബി.ജെ.പി നേതൃത്വം ഇത്തരം പ്രചരണങ്ങളെ തള്ളി പറഞ്ഞതെന്നും കോടിയേരി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.