ETV Bharat / state

സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാരുടെ സംവരണം ഒരു ശതമാനം ഉയർത്തി

ഭിന്നശേഷിക്കാർക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗ്രേസ് മാര്‍ക്ക് സംവിധാനം സർക്കാർ നിർത്തലാക്കി

സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാരുടെ സംവരണം ഒരു ശതമാനം ഉയർത്തി
author img

By

Published : Nov 1, 2019, 4:43 PM IST

തിരുവനന്തപുരം: സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാരുടെ സംവരണം ഒരു ശതമാനം ഉയർത്തിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മൂന്നിൽ നിന്ന് നാല്‌ ശതമാനമായാണ് ഉയർത്തിയത്. ആര്‍പിഡബ്ല്യുഡി ആക്‌ട്‌ അനുസരിച്ചാണ് വര്‍ധന. അധികമായ ഒരു ശതമാനം അനുവദിക്കുന്ന തസ്‌തികകളും അംഗപരിമിത വിഭാഗങ്ങളും വിദഗ്‌ധ സമിതി തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അന്ധതയും കാഴ്‌ചക്കുറവുമുള്ളവര്‍, ബധിരതയും കേള്‍വിക്കുറവ് വളരെയധികവുമുള്ളവര്‍, ലോക്കോമോട്ടോര്‍ ഡിസെബിലിറ്റി അല്ലെങ്കില്‍ സെറിബ്രല്‍ പാള്‍സി ബാധിതര്‍, കുഷ്‌ഠം ഭേദമായവര്‍, പൊക്കക്കുറവുള്ളവര്‍, ആസിഡ് ആക്രമണ ഇരകള്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്ക് പുറമേ ഓട്ടിസം, ബുദ്ധിപരമായ ഭിന്നശേഷിയുള്ളവര്‍, പഠനവൈകല്യവും മാനസിക അസ്വസ്ഥതയുമുള്ളവര്‍, ഒന്നില്‍ കൂടുതല്‍ ഭിന്നശേഷിയുള്ളവര്‍ എന്നീ രണ്ട് വിഭാഗങ്ങളെ കൂടി ചേര്‍ത്താണ് ഒരു ശതമാനം അധിക സംവരണം അനുവദിക്കുന്നത്. ഉത്തരവ് നിലവിൽ വന്ന പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാർക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗ്രേസ് മാര്‍ക്ക് സംവിധാനം സർക്കാർ നിർത്തലാക്കി.

Intro:സര്‍ക്കാര്‍ നിയമങ്ങളില്‍ ഭിന്നശേഷിക്കാരുടെ സംവരണം ഒരു ശതമാനം ഉയർത്തിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. മൂന്നിൽ നിന്ന് 4 ശതമാനമായാണ് ഉയർത്തിയത്. ആര്‍.പി.ഡബ്ല്യു.ഡി. ആക്ടനുസരിച്ചാണ്
വർദ്ധന.
അധികമായ ഒരു ശതമാനം ഏതെല്ലാം തസ്തികകളില്‍ ഏതെല്ലാം അംഗപരിമിത വിഭാഗങ്ങള്‍ക്ക് അനുവദിക്കാമെന്ന് വിദഗ്ധ സമിതി പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അന്ധതയും കാഴ്ച്ചക്കുറവുമുള്ളവര്‍, ബധിരരോ കേള്‍വിക്കുറവ് വളരെയധികമുള്ളവരോ, ലോക്കോമോട്ടോര്‍ ഡിസെബിലിറ്റി അല്ലെങ്കില്‍ സെറിബ്രല്‍ പാള്‍സി, കുഷ്ഠം ഭേദമായവര്‍, പൊക്കക്കുറവുള്ളവര്‍, ആസിഡ് ആക്രമണ ഇരകള്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്ക് പുറമേ ഓട്ടിസം, ബുദ്ധിപരമായ ഭിന്നശേഷിയുള്ളവര്‍, പഠനവൈകല്യമുള്ളവരും മാനസിക അസ്വസ്ഥതയുള്ളവരും, ഒന്നില്‍ കൂടുതല്‍ ഭിന്നശേഷിയുള്ളവര്‍ എന്നീ രണ്ട് വിഭാഗങ്ങളെക്കൂടി ചേര്‍ത്താണ് അധികമായി ഒരു ശതമാനം സംവരണം അനുവദിക്കുന്നത്. ഉത്തരവ് നിലവിൽ വന്ന പശ്ചാത്തലത്തിൽ
ഭിന്നശേഷിക്കാർക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗ്രേസ് മാര്‍ക്ക് സംവിധാനം
സർക്കാർ നിർത്തലാക്കി.

Etv Bharat
Thiruvananthapuram.Body:.Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.