ETV Bharat / state

മാറ്റിവെച്ച പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും

ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റി വച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. ഈ മാസം 30 വരെയാണ് പരീക്ഷ.

sslc exam  plus two exam  exam start tomarrow  replacement-exams-will-start-from-tomorrow  തിരുവനന്തപുരം  പരീക്ഷകള്‍ നാളെ മുതല്‍
മാറ്റി വച്ച പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും
author img

By

Published : May 25, 2020, 12:47 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. ഈ മാസം 30 വരെയാണ് പരീക്ഷ. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ കെ.ജീവന്‍ ബാബു അറിയിച്ചു. പരീക്ഷ എഴുതുന്ന ഓരോ കുട്ടിക്കും പരീക്ഷാ കേന്ദ്രത്തില്‍ എത്തുന്നതിനുള്ള ഗതാഗത സൗകര്യം പ്രധാന അധ്യാപകര്‍ ഒരുക്കും. സ്വകാര്യ വാഹനങ്ങള്‍, പൊതു ഗതാഗതം, സ്‌കൂള്‍ ബസ്, പിടിഎ യുടെ വാഹന സൗകര്യം എന്നിവ പ്രയോജനപ്പെടുത്താം.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പട്ടിക വിഭാഗ വകുപ്പിന്‍റെയും സഹായം തേടാം. സമീപ സ്‌കൂളുകളിലെ ബസുകളും ഉപയോഗിക്കാം. ഇങ്ങനെ യാത്രാ സൗകര്യം ഉറപ്പാക്കാനാകുന്നില്ലെങ്കില്‍ സ്‌പെഷ്യല്‍ ഫീ, പി.ടി. എ ഫണ്ട് എന്നിവ ഉപയോഗിച്ച് വാഹനം വാടകയ്‌ക്കെടുക്കാം. സ്വന്തമായി ബസില്ലാത്ത സ്‌കൂളുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. കൊവിഡ് കാലത്തെ നിരക്കിന്‍റെ പകുതി നിരക്കേ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കൂ. അധ്യാപകര്‍ക്കും പ്രധാന അധ്യാപകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് കൊവിഡ് കാല നിരക്കില്‍ ഈ ബസുകളില്‍ യാത്ര ചെയ്യാം.

പരീക്ഷ ഹാളുകളിലെ ഫര്‍ണിച്ചറുകള്‍ രാവിലെയും വൈകിട്ടും അണു വിമുക്തമാക്കും. പ്രധാന കവാടത്തിലൂടെ മാത്രമേ വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. അവിടെ വച്ച് തന്നെ വിദ്യാര്‍ഥികള്‍ക്ക് സാനിറ്റൈസർ നല്‍കും. ഒരു മുറിയില്‍ പരമാവധി 20 കുട്ടികള്‍ മാത്രം. പരീക്ഷയ്ക്കു മുന്‍പും ശേഷവും കുട്ടികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് പരീക്ഷ എഴുതാനെത്തുന്നവര്‍ക്ക് പ്രത്യേക മുറി അനുവദിക്കും. പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് സേ പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.