തിരുവനന്തപുരം: രാജൻ അമ്പിളി ദമ്പതികളുടെ ഇളയ മകൻ രഞ്ജിത്തിനെ വീണ്ടും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത നെഞ്ചുവേദനയെ തുടർന്നാണ് രാത്രി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രഞ്ജിത്തിൻ്റെ അമ്മ അമ്പിളിയുടെ സംസ്കാരം നടന്ന ചെവാഴ്ച രാത്രിയും രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. പൊലീസ് ജീപ്പിൽ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും തുടർന്ന് വീട്ടിലേക്ക് വിടുകയും ചെയ്തിരുന്നു. തുടർന്നാണ് ബുധനാഴ്ച രാത്രി വീണ്ടും ദേഹാസ്വാസ്ഥ്യം ഉണ്ടായത്. രഞ്ജിത്ത് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മനസിന് ഏൽപ്പിച്ച ആഘാതം ആവാം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആശുപത്രി അധികൃതർ വിലയിരുത്തുന്നത്.
രഞ്ജിത്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു - നെയ്യാറ്റിൻകര ജനറൽ ആശുപത്രി വാർത്തകൾ
രഞ്ജിത്തിന്‍റെ അമ്മ അമ്പിളിയുടെ സംസ്കാരം നടന്ന ചെവാഴ്ച രാത്രിയും രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു