ETV Bharat / state

റിമാൻഡ് പ്രതി മെഡിക്കൽ കോളജിൽ മരിച്ചു; പൊലീസ് മർദനമെന്ന് ബന്ധുക്കൾ

അജിത്തിനെ കസ്റ്റഡിയിലെടുക്കുമ്പോൾ തന്നെ ശരീരത്തിൽ ക്ഷതമുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രാഥമിക റിപ്പോർട്ടിൽ വൈറൽ അണുബാധമൂലമാണ് മരിച്ചതെന്നും പറയുന്നു

author img

By

Published : Jul 8, 2022, 10:45 AM IST

Updated : Jul 8, 2022, 11:57 AM IST

Thiruvananthapuram remand prisoner died  remand prisoner died at Thiruvananthapuram Medical College hospital  വധശ്രമക്കേസിൽ റിമാൻഡിലായ പ്രതി മെഡിക്കൽ കോളജിൽ മരിച്ചു  തിരുവനന്തപുരം മെഡിക്കൽ കോളജിൽ റിമാൻഡ് തടവുകാരൻ മരിച്ചു  മെഡിക്കൽ കോളേജ് റിമാൻഡ് പ്രതി മരണം
റിമാൻഡ് പ്രതി മെഡിക്കൽ കോളജിൽ മരിച്ചു; പൊലീസ് മർദനമെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ റിമാൻഡ് തടവുകാരൻ മരിച്ചു. ശ്രീകാര്യം സ്വദേശി അജിത്താണ് (37) മരിച്ചത്. ഇന്നലെ (ജൂലൈ 07) രാത്രി 11.40ഓടെയാണ് സംഭവം.

വധശ്രമക്കേസിൽ കഴിഞ്ഞ മൂന്നാം തിയതിയാണ് മണ്ണന്തല പൊലീസ് അജിത്തിനെ അറസ്റ്റ് ചെയ്‌തത്. നാലിന് ഇയാളെ റിമാൻഡ് ചെയ്‌തു. അജിത്തിനെ കസ്റ്റഡിയിലെടുക്കുമ്പോൾ ശരീരത്തിൽ ക്ഷതമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശാരീരിക അസ്വസ്ഥകളെ തുടർന്ന് ജൂലൈ ആറിനാണ് അജിത്തിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് ഇന്നലെ രാത്രി അജിത്ത് മരണപ്പെടുകയായിരുന്നു. വൈറൽ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം അജിത്തിൻ്റെ മരണത്തിന് കാരണം പൊലീസിൻ്റെ മർദനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

Last Updated : Jul 8, 2022, 11:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.