ആരോഗ്യവകുപ്പിന്‍റെ പേരില്‍ ജോലി തട്ടിപ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയിൽ - കോട്ടയം ജില്ല ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ്
Youth Congress state secretary in custody for Recruitment fraud |ആരോഗ്യവകുപ്പിന്‍റെ വ്യാജ സീലും ലെറ്റര്‍ഹെഡും നിര്‍മ്മിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
Published : Dec 6, 2023, 10:18 AM IST
തിരുവനന്തപുരം: കോട്ടയം ജില്ല ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയില്‍.(Youth Congress state secretary Arvind Vettikal recruitment fraud) പത്തനം തിട്ട സ്വദേശി അരവിന്ദ് വെട്ടിക്കൽ (29) ആണ് ആരോഗ്യവകുപ്പിന്‍റെ പേരില്‍ നിയമനത്തട്ടിപ്പ് നടത്തിയത്. പ്രതിയെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
തട്ടിയെടുത്തത് അര ലക്ഷം രൂപ: ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ പരാതിയിലാണ് അരവിന്ദിനെതിരെ പൊലീസ് കേസെടുത്തത്. ആലപ്പുഴ ചിങ്ങോലി സ്വദേശിനിയായ യുവതിയിൽ നിന്ന് കോട്ടയം ജില്ല ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് തസ്‌തികയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പ്രതി അര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
തട്ടിപ്പ് ആരോഗ്യവകുപ്പിന്‍റെ വ്യാജ സീൽ വച്ച്: ആരോഗ്യവകുപ്പിന്‍റെ വ്യാജ സീലും ലെറ്റര്‍ഹെഡും നിര്‍മ്മിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സെക്ഷന്‍ ഓഫീസര്‍ എന്ന വ്യാജേന ഒപ്പിട്ട് നിയമന ഉത്തരവും ഇയാള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ജനുവരി 17ന് ജോലിക്കു ഹാജരാകണമെന്ന് കാണിച്ച് യുവതിക്ക് കത്തും കൈമാറി. തുടര്‍ന്ന് ജോലിക്ക് എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്.
അരവിന്ദ് കൈമാറിയ കത്തിന്‍റെ പകര്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ പരാതി നല്‍കുകയായിരുന്നു. വഞ്ചന കുറ്റമാണ് പ്രതിക്ക് മേല്‍ ചാർത്തിയിരിക്കുന്നത്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്ത (Youth Congress state secretary in custody ) പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Also read: അഖിൽ സജീവിന്‍റെ പേരിൽ വീണ്ടും തട്ടിപ്പ് കേസ് ; പരാതിയുമായി യുവതി
സംസ്ഥാനത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ഒക്‌ടോബർ മാസത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത് റാന്നി സ്വദേശിയായ യുവതിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതിന് അഖിൽ സജീവ്, യുവമോർച്ച നേതാവ് സി ആർ രാജേഷ് എന്നിവർക്കെതിരെ കേസെടുത്തിരുന്നു.
കിഫ്‌ബിയിൽ അക്കൗണ്ടന്‍റായി ജോലി വാഗ്‌ദാനം ചെയ്‌താണ് യുവതിയിൽ നിന്ന് പണം തട്ടിയത്. 2022ൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കിഫ്‌ബിയുടെ പേരിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കി യുവതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടിയത്.