തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും രണ്ട് മണി മുതൽ അഞ്ച് വരെയാകും റേഷൻ കടകൾ പ്രവർത്തിക്കുക. ഇന്ന് മുതൽ വൈകിട്ട് അഞ്ച് മണിക്ക് റേഷൻ കടകൾ അടയ്ക്കുമെന്ന് റേഷൻ വ്യാപരികളുടെ സംയുക്ത സമിതി അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കണ്ടെയ്‌ൻമെൻ്റ് സോണുകളിൽ കലക്ടർമാർ നിർദേശിക്കുന്ന സമയക്രമത്തിലായിരിക്കും റേഷൻ കടകളുടെ പ്രവർത്തനം. അതേസമയം ഭക്ഷ്യ വിതരണ വകുപ്പ് സമയമാറ്റം സംബന്ധിച്ച് അറിയിപ്പ് ഒന്നും നൽകിയിട്ടില്ല.
Read more: കൊവിഡ് വ്യാപനം; സർവകക്ഷി യോഗം ഇന്ന്