ETV Bharat / state

ബോട്ട് വിട്ട് നല്‍കാതെ റെയ്ഞ്ച് ഓഫീസര്‍: ആദിവാസി യുവതിയെ ചാക്കില്‍ ചുമന്നത് അഞ്ച് കിലോമീറ്റര്‍ - boat

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് പോകാന്‍ എത്തിയ യുവതിക്ക് നെയ്യാര്‍ ഡാം കടക്കാന്‍ റെയ്ഞ്ച് ഓഫീസര്‍  ബോട്ട് നല്‍കിയില്ല. വാടക നല്‍കാമെന്ന് പറഞ്ഞെങ്കിലും ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിട്ടിരിക്കുകയാണെന്നായിരുന്നു മറുപടി.

ആദിവാസി യുവതി
author img

By

Published : Mar 15, 2019, 6:37 PM IST

തിരുവനന്തപുരം: ഡാം കടക്കാന്‍ റെയ്ഞ്ച് ഓഫീസര്‍ ബോട്ട് വിട്ട് നല്‍കാത്തതിനെത്തുടര്‍ന്ന് ആദിവാസി യുവതിയെ അഞ്ച് കിലോമീറ്റര്‍ ചാക്കിൽ ചുമന്നു വീട്ടിൽ എത്തിച്ചു. കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം നടന്നത്. ബോട്ട് ആവശ്യപ്പെട്ട് റെയ്ഞ്ച് ഓഫീസറെ വിളിച്ച താൽക്കാലിക ജീവനക്കാരായ രണ്ടു പേരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.

തെന്മല ആദിവാസി സെറ്റില്‍മെന്‍റിലെവസന്ത കാണിക്കാരിക്കാണ് റെയ്ഞ്ച് ഓഫീസറുടെ പിടിവാശി കാരണം ദുരിതമനുഭവിക്കേണ്ടി വന്നത്. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് പോകാന്‍ എത്തിയ യുവതിക്ക് നെയ്യാര്‍ ഡാം കടക്കാന്‍ റെയ്ഞ്ച് ഓഫീസര്‍ ബോട്ട് നല്‍കിയില്ല. വാടക നല്‍കാമെന്ന് പറഞ്ഞെങ്കിലും ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിട്ടിരിക്കുകയാണെന്നായിരുന്നു മറുപടി.ബോട്ട് ലഭിക്കാതെ വന്നതോടെ ബന്ധുക്കൾ യുവതിയെ ചാക്കില്‍ കെട്ടി അഞ്ചു കിലോമീറ്ററോളം കാല്‍നടയായി ചുമന്ന് സെറ്റിൽമെന്‍റിൽ എത്തിച്ചു. നദി തീരത്ത് നിന്നും 20 മീറ്റര്‍ മാത്രം ദൂരമുള്ള വീട്ടിലെത്താനാണ് യുവതിയെ കാട്ടിനുള്ളിലൂടെ ഇത്രദൂരം ചുമക്കേണ്ടി വന്നത്.

അറ്റകുറ്റപ്പണികള്‍ക്കായി ഒരു ബോട്ട് മാത്രമാണ് കയറ്റിയിട്ടിരിക്കുന്നതെന്നും രണ്ട്ബോട്ടുകള്‍ പ്രവര്‍ത്തന സജ്ജമാണെന്നും നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.അന്നേ ദിവസം റെയ്ഞ്ച് ഓഫീസര്‍ ഫോറസ്റ്റ് ഓഫീസുകളിൽവാർഡ് ബോട്ടിൽ സന്ദര്‍ശനം നടത്തിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. അതേ സമയം റെയ്ഞ്ച് ഓഫീസറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ ശബ്ദരേഖ വാട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത താല്‍ക്കാലിക ബോട്ട് ഡ്രൈവറെയും ഗാര്‍ഡിനെയും പുറത്താക്കി. ആദിവാസി മേഖലയിലെ റോഡ് നിര്‍മാണമടക്കമുള്ള വിഷയങ്ങളില്‍ റെയ്ഞ്ച് ഓഫീസര്‍ തടസം നില്‍ക്കുന്നതായും ആരോപണമുണ്ട്.

ആറു മാസം മുമ്പ് ഇതേ സെറ്റിൽമെന്‍റിൽ അയ്യപ്പൻ കാണിയെന്നയാളെ കാട്ടു പോത്ത് ആക്രമിച്ചിരുന്നു. അന്നും ബോട്ട്ആവശ്യപ്പെട്ട് റെയ്ഞ്ച് ഓഫീസറെബന്ധപ്പെട്ടെങ്കിലും ബോട്ട് നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് മരക്കൊമ്പിൽ താൽക്കാലിക സ്ട്രക്ചര്‍ഉണ്ടാക്കി കിലോമീറ്ററുകൾ താണ്ടിയാണ് പുരവിമല കടവിൽ എത്തിച്ചത്.

ബോട്ട് വിട്ട് നല്‍കാതെ റെയ്ഞ്ച് ഓഫീസര്‍; പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ ആദിവാസി യുവതിയെ ചാക്കില്‍ ചുമന്നത് അഞ്ച് കിലോമീറ്റര്‍

പ്രസവത്തെ തുടർന്ന്‌ വീട്ടിലേക്കു പോകാൻ എത്തിയ ആദിവാസി യുവതിക്ക് ബോട്ടു നൽകില്ല. നാട്ടുകാർ യുവതിയെ തോളിലേന്തി വീട്ടിൽ എത്തിച്ചു.
ബോട്ടു ആവശ്യപ്പെട്ടു ആർ ഓയെ വിളിച്ച താൽക്കാലിക ജീവനക്കാരായ രണ്ടു പേരെ ജോലിയിൽ പിരിച്ചു വിട്ടു. 

ഇക്കഴിഞ്ഞ ഏഴാം തീയതി വ്യാഴാഴ്‌ച തെന്മല സെറ്റിൽ മെന്റിലെ കണ്ണാമാംമൂട്, കിഴക്കുംകര പുത്തൻ വീട്ടിൽ വസന്തകാണിക്കാരി ഭർത്താവ് ശ്രീകുമാർ ദമ്പതികൾക്കാണ് ഈ ദുരവസ്ഥ. എസ് എ ടി ആശുപത്രിയിൽ പ്രസവത്തിനു ശേഷം എത്തിയത്. പ്രസവം ശത്രക്രീയിലൂടെ ആയതിനാൽ മൂന്നു മാസം വിശ്രമം എടുക്കാൻ ഡോക്ടർ നിർദ്ദേശം നൽകിയിരുന്നു. അതെ സമയം ആറാം തീയതി ബോട്ടു ആവശ്യം അറിയിച്ചു ബന്ധുക്കൾ  ആർ ഓ ബന്ധപ്പെട്ടു വെങ്കിലും  ബോട്ടുകൾ ഒന്നും തന്നെ ഇല്ല എന്ന് പറഞ്ഞു. എന്നാൽ ബോട്ടിനായി വാടകയായി 750 രൂപ നൽകാം എന്നും പറഞ്ഞു വെങ്കിലും ആർ ഓ അധിക്ഷേപിച്ചതായും യുവതിയും ബന്ധുക്കളും പറയുന്നു.

തുടർന്ന് എക്കോ ഡെവലപ്പ് മെന്റ് പ്രസിഡന്റും നെയ്യാറിലെ താൽക്കാലിക ജീവനക്കാരനെ അറിയിക്കുകയും ഉണ്ടായി. ജീവനക്കാരൻ ബോട്ടു ആവശ്യം പറഞ്ഞ് ആർ ഓ ബന്ധപ്പെട്ടെങ്കിലും ബോട്ടു ഇല്ല എന്നും എല്ലാ ബോട്ടുകളും അറ്റകുറ്റ പണികൾക്കായി കയറ്റിയതായും ആർ ഓ പറഞ്ഞു. ഉടൻ ഡാമിലെ താൽക്കാലിക ജീവനക്കാരനായ ബോട്ടു ഡ്രൈവറെ ബന്ധപ്പെടുകയും ചെയ്‌തു. എന്നാൽ രണ്ടു ബോട്ടുകൾ പണിതിറക്കി എന്നും ഒരു ബോട്ടു മാത്രമാണ് അറ്റ കുറ്റ പണികൾക്കായി മാറ്റിയത് എന്ന് ഡ്രൈവർ അറിയിച്ചു. ബോട്ടു ലഭിക്കാതെ വന്നതോടെ യുവതിയും ബന്ധുക്കളും  വള്ളത്തിൽ കയറി ഇക്കരെ വന്ന ശേഷം പുരവിമല കടവിൽ നിന്നും ബന്ധുക്കൾ ചാക്കിൽ കെട്ടി യുവതിയെ തോളിലേന്തി അഞ്ചു കിലോമീറ്ററോളം കാൽനടയായി തെന്മല സെറ്റിൽ മെന്റിൽ എത്തുകയായിരുന്നു. എന്നാൽ ബോട്ടു വിട്ടുനൽകിയാൽ വീട്ടിൽ എത്താൻ ഇരുപതു മീറ്റർ നടന്നാൽ മതി. അതെ സമയം ഇവർ ഇവിടെ എത്തുന്നതിനിന് മുന്നേ പൊരിയമല, കാരിക്കുഴി എന്നീ ഫോറസ്റ്റ് ഓഫീസുകളിൽ  ആർ ഓ യും വാർഡ് അംഗവും മറ്റു ഉദ്യോഗസ്ഥരും ബോട്ടിൽ എത്തിയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

ജീവനക്കാർ  ആർ ഓ മായി ഫോണിൽ ബന്ധപ്പെട്ട ശബ്ദ സന്ദേശം ആദിവാസി ഫോറസ്റ്റ് എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഉണ്ടായി. ഇത് ആർ ഓയുടെ ശ്രദ്ധയിൽ പെടുകയും തുടർന്ന് താൽക്കാലിക ജീവനക്കാരായ ബോട്ടു ഡ്രൈവറെയും ഗാർഡിനെയും ജോലിയിൽ നിന്നും പുറത്താക്കുകയും ലൈഫ് വാർഡനെ കാണാനും പറഞ്ഞു. അതെ സമയം ഇവിടെത്തെ ആദിവാസി മേഖലയിൽ അത്യാവശ്യ ഘട്ടങ്ങളിൽ ബോട്ടു വിട്ടു നല്കാറില്ലെന്നും നാട്ടുകാർ പറയുന്നു.

ആറു മാസത്തിനു മുന്നേ ഇതേ സെറ്റിൽ മെന്റിൽ വീട്ടു വളപ്പിലെ കൃഷിയിടത്ത് ജോലി നോക്കി കൊണ്ടിരുന്ന അയ്യപ്പൻ കാണിയെ കാട്ടു പോത്ത് ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഇയാളുടെ കാൽ എല്ലുകളിൽ പൊട്ടൽ ഉണ്ടാകുകയും ചെയ്‌തു. അന്നും ബോട്ടു ആവശ്യപ്പെട്ടു ആർ ഓ ബന്ധപ്പെട്ടെങ്കിലും ബോട്ട് നൽകാൻ തയ്യാറായില്ല. തുടർന്ന് ഇയാളെ മരക്കൊമ്പിൽ തീർത്ത താൽക്കാലിക സ്ലച്ചർ ഉണ്ടക്കി കിലോമീറ്ററുകൾ താണ്ടി പുരവിമല കടവിൽ എത്തിച്ചു. തുടർന്ന് രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് ബോട്ടു വിട്ടു നൽകി എന്ന് നാട്ടുകാർ പറയുന്നു.

കൂടതെ ആദിവാസി മേഖലയിലെ ചാക്കപാറ കരിക്കുഴി പുരവിമല തെന്മല റോഡ് ടാറിങ്ങിനു അനുവദിച്ചു. എന്നാൽ ടാറിങ് നടത്താൻ ആർ ഓ അനുമതി നൽകാത്തതിനെ തുടർന്ന് നാട്ടുകാർ ആർ ഓ യെ തടഞ്ഞു വയ്ക്കുകയും ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ അന്നും ഡാമിൽ  താൽക്കാലിക ജീവനക്കാരനെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ ആഴ്ച്ചകൾക്കു ശേഷം ജീവനക്കാരൻ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകും എന്ന് ആയപ്പോൾ ഇയാളെ തിരിച്ചെടുത്തതായും പറയുന്നു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.