തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ജനുവരി 31ന് തുടങ്ങും. കാസർകോട് നിന്നാരംഭിക്കുന്ന യാത്ര ഫെബ്രുവരി 22ന് സമാപിക്കും. "സംശുദ്ധം സദ്ഭരണം" എന്നാണ് യാത്രയുടെ മുദ്രാവാക്യം. 140 മണ്ഡലങ്ങളിലും പര്യടനം നടത്തും. യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ്, എംഎം ഹസൻ, പിജെ ജോസഫ്, എൻകെ പ്രേമചന്ദ്രൻ തുടങ്ങിയവരും ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്ക് ജനുവരി 31ന് തുടക്കം
140 മണ്ഡലങ്ങളിലും പര്യടനം നടത്തും