തിരുവനന്തപുരം: വിഷുക്കിറ്റ് വിതരണം മുടങ്ങിയതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിറ്റു വിതരണം വോട്ടു തട്ടാനുള്ള സർക്കാരിൻ്റെ കള്ളക്കളിയാണെന്ന് താൻ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു.
വോട്ടെടുപ്പ് കഴിഞ്ഞതോടെ കിറ്റ് വിതരണം നിർത്തിവെച്ച സിപിഎമ്മും സർക്കാരും ജനവഞ്ചന വീണ്ടും തെളിയിച്ചതായി ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് 85 ലക്ഷം കാർഡുടമകൾക്ക് വിഷു കിറ്റ് നൽകേണ്ട സ്ഥാനത്ത് 26 ലക്ഷം പേർക്ക് മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. വോട്ടെടുപ്പിന് മുമ്പ് കിറ്റ് വിതരണം ചെയ്യാൻ സർക്കാരിന് എന്തൊരു ഉത്സാഹമായിരുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു. പ്രതിപക്ഷ നേതാവ് അന്ന് മുടക്കിയാണെന്ന് അപഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
വിഷുക്കിറ്റ് വിതരണം മുടങ്ങിയതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് - പ്രതിപക്ഷ നേതാവ്
സംസ്ഥാനത്ത് 85 ലക്ഷം കാർഡുടമകൾക്ക് വിഷു കിറ്റ് നൽകേണ്ട സ്ഥാനത്ത് 26 ലക്ഷം പേർക്ക് മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ എന്ന് ചെന്നിത്തല ആരോപിച്ചു.
![വിഷുക്കിറ്റ് വിതരണം മുടങ്ങിയതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് Ramesh chennithala on Vishu food kit വിഷുക്കിറ്റു വിതരണം മുടങ്ങി പ്രതിപക്ഷ നേതാവ് മേശ് ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11428779-thumbnail-3x2-sd.jpg?imwidth=3840)