തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ച സംഭവം സ്വജനപക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സാഹചര്യത്തില്‍ മേയര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാജിവച്ച് പുറത്തു പോവുകയാണ് വേണ്ടത്.
മന്ത്രിയായിരിക്കേ സ്വന്തം ലെറ്റര്‍ പാഡില്‍ ഇ പി ജയരാജന്‍ ബന്ധു നിയമനത്തിന് കത്തെഴുതിയതിന് സമാനമായ സംഭവമാണിത്. ഈ സംഭവത്തില്‍ ജയരാജന്‍ രാജിവച്ചത് ആരും മറന്നിട്ടില്ല. അതേ സ്വജനപക്ഷപാതമാണ് മേയര്‍ ആര്യ രാജേന്ദ്രൻ നടത്തിയിരിക്കുന്നത്.
നേരത്തെ പിന്‍വാതില്‍ നിയമനം യഥേഷ്‌ടം നടത്തിയ സിപിഎം ഇപ്പോള്‍ മുന്‍ വാതില്‍ തുറന്നിരിക്കുകയാണ്. യാതൊരു ഉളുപ്പുമില്ലാതെ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Also Read:സഖാവേ ഒഴിവുണ്ട്, ആളുണ്ടോ? സിപിഎം ജില്ല സെക്രട്ടറിയ്ക്ക് തിരുവനന്തപുരം മേയറുടെ കത്ത്