ETV Bharat / state

ഗവര്‍ണറുടെ തീരുമാനം തെറ്റ്, സ്ഥാനമൊഴിയുന്നത് സര്‍വ്വകലാശാലയെ ഭരണ പ്രതിസന്ധിയിലാക്കും; രമേശ് ചെന്നിത്തല

ഉന്നത വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും രമേശ് ചെന്നിത്തല.

ramesh chennithala on governor  Kannur VC reappointment  arif mohammad khan news  ഗവര്‍ണർക്കെതിരെ രമേശ് ചെന്നിത്തല  കണ്ണൂർ സർവകലാശാല നിയമനം  ഗവര്‍ണറുടെ പദവി ഒഴിയും
ഗവര്‍ണറുടെ തീരുമാനം തെറ്റ്
author img

By

Published : Dec 30, 2021, 4:18 PM IST

തിരുവനന്തപുരം: പറ്റിയ തെറ്റ് തിരുത്തുന്നതിനു പകരം ചാന്‍സലര്‍ പദവി ഒഴിയുമെന്ന ഗവര്‍ണറുടെ വാദം ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനും കൂടുതല്‍ തെറ്റു ചെയ്യുന്നതിന് അവസരമൊരുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ചാന്‍സിലര്‍ പദവി ഒഴിയുന്നത് സര്‍വ്വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. നിയമസഭ പാസാക്കിയ നിയമത്തിലൂടെ സ്ഥാപിതമായ ചാന്‍സലര്‍ പദവി ഗവര്‍ണര്‍ പൊടുന്നനെ വേണ്ടെന്നു വയ്ക്കുന്നത് സര്‍വ്വകലാശാലയെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കും.

ALSO READ സി.ഐ.എസ്‌.എഫ് ആയുധ പരിശീലന യൂണിറ്റിൽ നിന്ന് 11 കാരന് വെടിയേറ്റു ; നില ഗുരുതരം

വി.സി നിയമന കാര്യത്തില്‍ തനിക്ക് നേരിട്ട് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നടപടി തെറ്റാണെന്ന് ഗവര്‍ണര്‍ നിരവധി തവണ പറഞ്ഞെങ്കിലും കത്തെഴുതിയതിനെ മന്ത്രി ന്യായീകരിക്കുകയാണുണ്ടായത്. ഇത്തരത്തില്‍ കത്തെഴുതിയ ഉന്നത വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണം. മന്ത്രിയുടേത് ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനമാണ്.

ALSO READ അതീവ ജാഗ്രതയോടെ പുതുവര്‍ഷാഘോഷങ്ങൾ: വീണ ജോർജ്

എന്നിട്ടും ഗവര്‍ണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടാതെ ചാന്‍സലര്‍ പദവി ഒഴിയുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനം കൂടുതല്‍ തെറ്റുകള്‍ ചെയ്യാന്‍ സര്‍ക്കാരിന് അവസരമൊരുക്കും. മന്ത്രി ആര്‍. ബിന്ദുവിനെതിരെ ലോകായുക്തയെ സമീപിക്കാനുള്ള രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ ഗവര്‍ണറുടെ ഓഫീസ് തയ്യാറാകുന്നില്ല. മന്ത്രിക്കെതിരെ ലോകായുക്തയെ സമീപിക്കാന്‍ വൈകുന്നത് ഇതു കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.