ETV Bharat / state

സിപിഎം പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി മാറി: രമേശ് ചെന്നിത്തല - മയക്കുമരുന്ന്

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തു കേസ് വിവാദത്തിൽപ്പെട്ടപ്പോൾ മൗനം പാലിച്ച കോടിയേരി മകൻ മയക്കുമരുന്നു കേസിൽ കുടുങ്ങുമെന്ന് കണ്ടപ്പോൾ വർഗീയത പറഞ്ഞ് കേസ് അട്ടിമറിക്കുകയാണെന്ന് ചെന്നിത്തല

ramesh chennithala  opposition leader  kodiyeri balakrishnan  cpm  congress  gold smuggling  drugs  bineesh kodiyeri  രമേശ് ചെന്നിത്തല  സ്വർണക്കള്ളക്കടത്ത്  മയക്കുമരുന്ന്  കോടിയേരി
സിപിഎം പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി മാറി: ചെന്നിത്തല
author img

By

Published : Sep 19, 2020, 3:52 PM IST

Updated : Sep 19, 2020, 6:55 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത്, മയക്കുമരുന്ന് കേസുകളിൽ മകൻ കുടുങ്ങുമെന്നുറപ്പായപ്പോൾ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വർഗീയത ഇളക്കിവിട്ട് അന്വേഷണങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നുതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സിപിഎം പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി മാറി: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തു കേസ് വിവാദത്തിൽപ്പെട്ടപ്പോൾ മൗനം പാലിച്ച കോടിയേരി മകൻ മയക്കുമരുന്നു കേസിൽ കുടുങ്ങുമെന്ന് കണ്ടപ്പോഴാണ് അട്ടിമറി ശ്രമവുമായി വന്നത്. പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം മാറി. ബിജെപിയെ ശക്തിപ്പെടുത്താനാണ് വർഗീയ പ്രചരണം. സ്വർണക്കള്ളക്കടത്തിൽ ബന്ധമുള്ളതുകൊണ്ടാണ് ജലീലിൻ്റെ രാജി ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയിൽ താൻ ആവശ്യപ്പെട്ട രേഖകൾ സർക്കാർ നൽകാത്തത് ദുരൂഹതകൾ ഉള്ളതിനാലാണ്. മുഖ്യമന്ത്രിക്ക് സമരം ചെയ്യുന്നവരോട് അലർജിയാണെന്നും ഉമ്മൻ ചാണ്ടിക്കെതിരെ കല്ലെറിഞ്ഞവർ ഇപ്പോൾ മാലാഖ ചമയുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Last Updated : Sep 19, 2020, 6:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.