തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ജനപ്രതിനിധികളെ മരണത്തിന്‍റെ ദൂതന്മാരെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ സിപിഎം നടത്തുന്ന പ്രചാരണം ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം പാലക്കാട് ജില്ല സെക്രട്ടറിയുടെ ഇടപെടലോടെയാണ് സിപിഎം ഇത്തരം പ്രചാരണം നടത്തുന്നത്.
ജനങ്ങൾ വിളിച്ചത് കൊണ്ടാണ് യുഡിഎഫ് എംഎല്‍എയും എംപിമാരും വാളയാറില്‍ എത്തിയത്. നേതാക്കൾ നിരീക്ഷണത്തില്‍ പോകണമെന്ന് നിശ്ചയിക്കേണ്ടത് സിപിഎം നേതൃത്വമല്ല. മെഡിക്കല്‍ ബോർഡ് പറഞ്ഞാല്‍ ജനപ്രതിനിധികൾ ക്വാറന്‍റൈനില്‍ പോകട്ടെയെന്നും ചെന്നിത്തല പറഞ്ഞു.