ETV Bharat / state

വിവാദങ്ങള്‍ക്കിടെ മന്ത്രി ബിന്ദുവിനെതിരായ പരാതിയിലെ ലോകായുക്തയുടെ വിധി നാളെ - ആർ.ബിന്ദുവിനെതിരായ ചെന്നിത്തലയുടെ പരാതി

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ചാൻസിലറായ ഗവർണർക്ക് കത്ത് എഴുതിയ ആർ.ബിന്ദുവിനെ അയോഗ്യയാക്കണം എന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് കോടതിയിൽ ഹർജി നൽകിയത്.

ലോകായുക്ത
ലോകായുക്ത
author img

By

Published : Feb 3, 2022, 5:35 PM IST

Updated : Feb 3, 2022, 5:45 PM IST

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ പുനർനിയമനം നടത്തിയതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ലോകായുക്‌ത നാളെ (04.02.2022) വിധി പറയും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ചാൻസിലറായ ഗവർണർക്ക് കത്ത് എഴുതിയ ആർ.ബിന്ദുവിനെ അയോഗ്യയാക്കണം എന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് കോടതിയിൽ ഹർജി നൽകിയത്. ലോകായുക്തയുടെ അധികാര പരിധി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയുടെ ഓര്‍ഡിനൻസ് ഗവര്‍ണറുടെ ഒപ്പിനായി കാത്തിരിക്കുന്നതിനിടെയാണ് ലോകായുക്തയുടെ വിധിയെന്നത് ശ്രദ്ധേയമാണ്.

Also Read: ലോകായുക്ത നിയമ ഭേദഗതി; ഗവര്‍ണറുടെ തീരുമാനം വൈകുന്നു

മന്ത്രിയുടെ പ്രവർത്തനം സ്വജനപക്ഷപാതവും അഴിമതിയും അധികാര ദുര്‍വിനിയോഗവും എന്നാണ് ഹർജിയിലെ ഹർജിയിലെ പ്രധാന ആരോപണം. എന്നാൽ വിസിയുടെ പുനർനിയമനത്തിൽ മന്ത്രി നൽകിയ കത്തിൽ നിർദേശം മാത്രമാണെന്നും ശിപാർശയല്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഈ വാദം രേഖകളിൽ കാണുന്നില്ലെന്ന് ലോകായുക്‌ത നിരീക്ഷിച്ചിരുന്നു. ചട്ടം മറികടന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം സർക്കാർ വേണ്ടപ്പെട്ടവർക്ക് നൽകിയെന്ന് ഹർജിയും കോടതി നാളെ പരിഗണിക്കും.

Last Updated : Feb 3, 2022, 5:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.