ETV Bharat / state

സര്‍ക്കാര്‍ രോഗവ്യാപനം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു: ചെന്നിത്തല

രോഗ നിയന്ത്രണത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇന്ത്യയിൽ കേരളം ഒന്നാമതായി കഴിഞ്ഞു.

Ramesh Chennithala  Ramesh Chennithala against government  കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുന്നു  സര്‍ക്കാരിനെതിരെ ചെന്നിത്തല  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ടെസ്റ്റ് പോസിറ്റിവിറ്റി കേരളത്തില്‍
സര്‍ക്കാര്‍ രോഗവ്യാപനം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു: ചെന്നിത്തല
author img

By

Published : Oct 17, 2020, 9:51 PM IST

തിരുവനന്തപുരം: കൊവിഡ് പരിശോധനകൾ കുറച്ച് സംസ്ഥാന സർക്കാർ രോഗവ്യാപനം മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗ നിയന്ത്രണത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇന്ത്യയിൽ കേരളം ഒന്നാമതായി കഴിഞ്ഞു. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാത്തതിനാല്‍ കൃത്യമായ രോഗവ്യാപനം വിവരം ലഭിക്കുന്നില്ല. പ്രതിദിന പരിശോധന ഒരു ലക്ഷം വരെ എങ്കിലും എത്തിക്കണമെന്നും പ്രതിപക്ഷനേതാവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നടക്കുന്ന കൊവിഡ് മരണങ്ങളിൽ അഞ്ചിലൊന്നും നടക്കുന്നത് ആശുപത്രിയിൽ പ്രവേശിച്ച് 24 മണിക്കൂർ തികയുന്നതിനു മുൻപാണ്. ഇത് തെളിയിക്കുന്നത് സംസ്ഥാനത്ത് ആവശ്യമായ പരിശോധന നടക്കുന്നില്ല എന്ന് തന്നെയാണ്. ആവശ്യമായ ചികിത്സ നൽകുന്നതിന് സമയം ലഭിക്കാത്തതുകൊണ്ടാണ് പലരും മരണത്തിന് കീഴടങ്ങുന്നത്. ഇത് സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്‍റെ വീഴ്ചയാണ്.

കേരളത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾക്ക് എങ്കിലും കൊവിഡ് ബാധിച്ച് സുഖപ്പെട്ട് പോയിരിക്കാം എന്നാണ് സീറോ സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ വിവരങ്ങൾ പരസ്യപ്പെടുത്താൻ സർക്കാർ തയ്യാറാകുന്നില്ല. ആദ്യഘട്ടത്തിൽ നടത്തിയ സർക്കാറിന്‍റെ പി.ആർ കോലാഹലങ്ങളുടെ വിപരീത ഫലമാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.