തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതിയിൽ അടിമുടി അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയെ എതിർത്തിട്ടില്ലെന്ന ധനമന്ത്രിയുടെ വാദം തെറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ധനകാര്യ വകുപ്പിൻ്റെയും അന്നത്തെ ചീഫ് സെക്രട്ടറിയുടെയും എതിർപ്പുകൾ മറികടന്നാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോയതെന്ന് വ്യക്തമാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർബന്ധം കൊണ്ടാണിതെന്നും പദ്ധതി നടപ്പാക്കാൻ എല്ലാ വളഞ്ഞ വഴിയും സർക്കാർ സ്വീകരിക്കുകായെണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ യോഗത്തിൽ സമർദ്ദം ഉണ്ടായപ്പോഴാണ് ധനവകുപ്പ് പദ്ധതി അംഗീകരിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.