തിരുവനന്തപുരം: ബാബറി മസ്‌ജിദ് തകര്‍ത്ത കേസിൽ സിബിഐ കോടതി വിധി രാഷ്ട്രത്തിന്‍റെ മതേതര അടിത്തറയ്‌ക്കേറ്റ കനത്ത ആഘാതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധിക്കെതിരെ സിബിഐ അപ്പീല്‍ പോകണം. മസ്‌ജിദ് തകര്‍ത്ത നടപടി ക്രമിനില്‍ കുറ്റവും കടുത്ത നിയമലംഘനവുമാണെന്ന് സുപ്രീംകോടതി വിധിച്ചതാണ്. എന്നിട്ടും അത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത് ഗുരുതര വീഴ്‌ചയാണ്. മസ്‌ജിദിന്‍റെ തകര്‍ച്ച പോലെ ദുഃഖകരമായ വിധിയാണിത്. മസ്‌ജിദ് തകര്‍ച്ചയ്ക്കു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന കാര്യം കൊച്ചു കുട്ടികള്‍ക്കു പോലും അറിയാവുന്നതാണ്. ഗൂഢാലോചനയില്‍ ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് ലിബറാന്‍ കമ്മിഷന്‍ അക്കമിട്ടു നിരത്തിയതുമാണ്. എന്നിട്ടും ഒന്നിനും തെളിവില്ലെന്ന കോടതി വിധി ദുഃഖകരമാണെന്ന് ചെന്നിത്തല പറഞ്ഞു.
മസ്‌ജിദിന്‍റെ തകര്‍ച്ച പോലെ ദുഃഖകരമായ വിധിയെന്ന് രമേശ് ചെന്നിത്തല - ദുഃഖകരമായ വിധി രമേശ് ചെന്നിത്തല
ഗൂഢാലോചനയില്‍ ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് ലിബറാന്‍ കമ്മിഷന്‍ അക്കമിട്ടു നിരത്തിയതാണ്. എന്നിട്ടും ഒന്നിനും തെളിവില്ലെന്ന കോടതി വിധി ദുഃഖതരമാണെന്ന് ചെന്നിത്തല