ETV Bharat / state

രാജ്യസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് പൂർത്തിയായി

ആറ് എം.എൽ.എമാർ വോട്ട് രേഖപ്പെടുത്തിയില്ല. അഞ്ച് മണിക്ക് വേട്ടെണ്ണൽ നടക്കും.

രാജ്യസഭാ തെരഞ്ഞെടുപ്പ്  വോട്ടിങ് പൂർത്തിയായി  തിരുവനന്തപുരം  rajyasabha election  election ends  thiruvananthapuram
രാജ്യസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് പൂർത്തിയായി
author img

By

Published : Aug 24, 2020, 4:49 PM IST

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് പൂർത്തിയായി. ആറ് എം.എൽ.എമാർ വോട്ട് രേഖപ്പെടുത്തിയില്ല. വി.എസ് അച്യുതാനന്ദന്‍, സി.എഫ് തോമസ്, ജോര്‍ജ് എം. തോമസ്, ഒ. രാജഗോപാൽ, റോഷി അഗസ്റ്റിന്‍, ഡോ. എന്‍ ജയരാജ് എന്നീ അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്താൻ എത്താതിരുന്നത്. ആരോഗ്യ കാരണങ്ങളാലാണ് വി.എസ് അച്ചുതാനന്ദന്‍, സി.എഫ് തോമസ്, ജോര്‍ജ് എം. തോമസ് എന്നിവർ വോട്ട് ചെയ്യാൻ എത്താത്തത്.

രാഷ്‌ട്രീയ കാരണങ്ങളാലാണ് മറ്റുള്ളവർ വോട്ട് ചെയ്യാത്തത്. ഒ. രാജഗോപാൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരള കോൺഗ്രസിലെ തർക്കത്തെ തുടർന്നാണ് റോഷി അഗസ്റ്റിന്‍, ഡോ. എന്‍ ജയരാജ് തുടങ്ങിയവർ വോട്ടെടുപ്പിൽ പങ്കെടുക്കാത്തത്. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം തീരുമാനിച്ചിരുന്നു. ഇത് പ്രകാരം കേരള കോൺഗ്രസിലെ എല്ലാ അംഗങ്ങൾക്കും വിപ്പ് നൽകിയിരുന്നു. എന്നാൽ റോഷി അഗസ്റ്റിൻ നൽകിയ ഈ വിപ്പ് അവഗണിച്ച് പി.ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവർ വോട്ട് രേഖപ്പെടുത്തി. കൊവിഡ് നിരീക്ഷണത്തിലുള്ള മന്ത്രി കെ.ടി ജലീലും, പി.എക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ പോയ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയും വോട്ട് രേഖപ്പെടുത്തി. ഇവർക്കായി പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. 130 വോട്ടുകളാണ് ഇന്ന് പോൾ ചെയ്‌തത്. അഞ്ച് മണിക്ക് വേട്ടെണ്ണൽ നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.