ETV Bharat / state

സംസ്ഥാനത്തെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന്

രാജ്യസഭ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം മാര്‍ച്ച് 14ന് പുറത്തിറങ്ങുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

author img

By

Published : Mar 7, 2022, 7:47 PM IST

Rajya Sabha election for kerala seats  സംസ്ഥാനത്ത് മൂന്ന് സീറ്റുകളിലേക്ക് രാജ്യസഭ തെരഞ്ഞെടുപ്പ്  മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
സംസ്ഥാനത്ത് മൂന്ന് സീറ്റുകളിലേക്ക് രാജ്യസഭ തെരഞ്ഞെടുപ്പ്; മാര്‍ച്ച് 31ന് നടക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. വിജ്ഞാപനം മാര്‍ച്ച് 14ന് പുറത്തിറങ്ങുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

എ.കെ ആന്‍റണി(കോണ്‍ഗ്രസ്), പി.സോമപ്രസാദ് (സി.പി.എം), എം.വി.ശ്രേയാംസ് കുമാര്‍ (എല്‍.ജെ.ഡി) എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ എല്‍.ഡി.എഫിന് രണ്ടും യു.ഡി.എഫിന് ഒരു സീറ്റും ലഭിക്കും. എല്‍.ഡി.എഫിന് ലഭിക്കുന്ന രണ്ടുസീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും പങ്കിട്ടെടുക്കുമെന്നാണ് സൂചന. ഇതോടെ ശ്രേയാംസ് കുമാര്‍ പുറത്താകും.

ALSO READ: സഹോദരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം; ജനനേന്ദ്രിയത്തിന് പരിക്കേറ്റ യുവാവ് കൊല്ലപ്പെട്ടു

നേരത്തെ എം.പി.വീരേന്ദ്രകുമാര്‍ മരിച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് മകന്‍ എം.വി ശ്രേയാംസ്‌കുമാറിനെ എല്‍.ഡി.എഫ് ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയുള്‍പ്പടെ 13 പേര്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.