തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കനത്ത മഴ റിപ്പോർട്ട് ചെയ്‌ത ശനിയാഴ്‌ച നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്‌ച വരെ സംസ്ഥാനത്ത് മഴ തുടരും. ഞായറാഴ്‌ച ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ചൊവ്വാഴ്‌ച ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ബുധനാഴ്‌ച നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: പുതുവത്സരാഘോഷത്തിലെ മയക്കുമരുന്നുപയോഗം : കുറ്റപത്രം സമര്‍പ്പിച്ച് തളിപ്പറമ്പ് എക്സൈസ്
ഓറഞ്ച് അലര്‍ട്ട് പ്രാഖ്യാപിച്ചയിടങ്ങളില്‍ 204.4 മില്ലീമീറ്റര്‍ വരെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകലില്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനുമുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ തീരമേഖലയില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.