ETV Bharat / state

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴയ്‌ക്ക് സാധ്യത; 3 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇത്തവണ മണ്‍സൂണില്‍ കൂടുതല്‍ മഴ - latest news about rain

കേരളത്തില്‍ അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. കര്‍ണാടക തീരത്ത് വിലക്കില്ല. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

Rain updates in Kerala  സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴയ്‌ക്ക് സാധ്യത  3 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  മണ്‍സൂണില്‍ കൂടുതല്‍ മഴ  മത്സ്യബന്ധനത്തിന് വിലക്ക്  യെല്ലോ അലര്‍ട്ട്  rain in kerala  kerala rain updates  latest news about rain
അടുത്ത 4 ദിവസം മഴയ്‌ക്ക് സാധ്യത
author img

By

Published : May 26, 2023, 5:29 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ മെയ്‌ 30 വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ (27.05.2023) പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 28ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 29ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത രണ്ട് മണിക്കൂറിൽ കണ്ണൂർ ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും നിർദേശം നൽകി. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്‌തു.

നാളെ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് കടലിലിറങ്ങാന്‍ പാടില്ല. മെയ്‌ 28, 29 തീയതികളിലും ഈ പ്രദേശത്ത് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ കര്‍ണാടക തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കില്ല.

മഴക്കാലത്തിനായുള്ള മുന്നൊരുക്കങ്ങള്‍: സംസ്ഥാനത്ത് ഇത്തവണ ജൂണ്‍- സെപ്‌റ്റംബര്‍ മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതുകൊണ്ട് മഴ മുന്നൊരുക്കങ്ങളും വേണ്ട രീതിയില്‍ സജ്ജീകരിക്കണം. രോഗങ്ങളും ദുരന്തങ്ങളും കൂടുതല്‍ ഉണ്ടാകുക മഴക്കാലത്താണ്. ദുരന്തങ്ങളും രോഗങ്ങളും ഇല്ലാതാക്കാന്‍ വീട്ടില്‍ നിന്ന് തന്നെ മുന്നൊരുക്കങ്ങള്‍ നടത്താവുന്നതാണ്.

ദുരന്തങ്ങള്‍ ഒഴിവാക്കാനായി: വീട്ടുമുറ്റത്തെ കിണറുകള്‍ മഴക്കാലത്ത് നിറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കിണറിന് ചുറ്റും പാരപ്പെറ്റ് കെട്ടുക. മാത്രമല്ല തിട്ട ഇടിയാന്‍ സാധ്യതയുള്ള കിണറാണെങ്കില്‍ കിണറിന് പരിസരത്തേക്ക് പോകുന്നത് കുറയ്‌ക്കുക. മാത്രമല്ല ഇത്തരത്തിലുള്ള കിണര്‍ ഉപയോഗ ശൂന്യമായി കിടക്കുകയാണെങ്കില്‍ അവയ്‌ക്ക് മൂന്ന് മീറ്റര്‍ അകലത്തില്‍ വേലി കെട്ടണം.

പരിസരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും ഇത് സഹായകമാകും. പഴകിയ വീടുകള്‍ മഴക്കാലത്തിന് മുമ്പായി താമസ യോഗ്യമാക്കണം. മഴക്കാലത്ത് പഴയ കെട്ടിടങ്ങളിലും വീടുകളിലും താമസിക്കുന്നത് ഒഴിവാക്കുക. വൈദ്യുതി ലൈനുകളില്‍ നിന്നും ഷോക്കേല്‍ക്കാന്‍ സാധ്യതയേറെയാണ് ഇക്കാലത്ത്. അവയില്‍ നിന്നും വിട്ടുനില്‍ക്കുക.

വൈദ്യുതി കമ്പികള്‍ പൊട്ടി വീണാല്‍ അവയെ സ്വയം എടുത്ത് മാറ്റാതെ കെഎസ്‌ഇബിയുമായി വേഗത്തില്‍ ബന്ധപ്പെടുക. ഒഴുക്കുള്ള വെള്ളത്തില്‍ ഇറങ്ങുന്നതും കുട്ടികളെ പുഴയിലേക്കോ കുളത്തിലേക്കോ കുളിക്കാന്‍ വിടുന്നതും ഒഴിവാക്കുക.

വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരചില്ലകള്‍ വെട്ടിമാറ്റുന്നത് ദുരന്തം ഇല്ലാതാക്കാന്‍ സഹായിക്കും.

രോഗങ്ങളെ ചെറുക്കാന്‍: കത്തി ജ്വലിക്കുന്ന വേനല്‍ ചൂടില്‍ നിന്ന് വേഗത്തില്‍ മഴക്കാലത്തിലേക്ക് പോകുമ്പോള്‍ രോഗങ്ങള്‍ പെരുകാന്‍ അത് കാരണമാകും. പനിയും ജലദേഷവുമെല്ലാം മഴക്കാലത്ത് സര്‍വസാധാരണയായി കാണുന്ന അസുഖങ്ങളാണ്. എന്നാല്‍ മഴക്കാലത്ത് കൊതുകുകള്‍ പെരുകാന്‍ സാധ്യതയുള്ളതിനാല്‍ ഡെങ്കിപ്പനി പോലുള്ളവ വരാന്‍ സാധ്യതയുണ്ട്.

അവയെ ചെറുക്കാന്‍ കൊതുക് നിവാരണമാണ് ഏക മാര്‍ഗം. അതുകൊണ്ട് കൊതുക് വളരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ വീട്ടിലോ സമീപ പ്രദേശത്തോ ഉണ്ടെങ്കില്‍ അവയെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.