തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വേനലില്‍ ചുട്ടു പൊള്ളുന്ന കേരളത്തില്‍ വേനല്‍ മഴ ഒരു ആശ്വാസമാവും. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ള പ്രദേശങ്ങളില്‍ മഴയുണ്ടാകും. തെക്കന്‍ കേരളത്തിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ആഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അതോടെ സംസ്ഥാനത്താകെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും തിരുവനന്തപുരം മലയോര മേഖലയിലും മഴ പെയ്തേക്കും. മലപ്പുറം-പാലക്കാട് അതിര്‍ത്തി മേഖലകളിലും കണ്ണൂര്‍-വയനാട് വനമേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: ചൂട് ഉയര്‍ന്ന് തന്നെ: വേനല്‍ മഴയ്ക്ക് നാളെ മുതല്‍ സാധ്യത