ETV Bharat / state

Rain And Suffer In Trivandrum കാലവര്‍ഷം ഇനിയും കലിതുള്ളും, തലസ്ഥാന നഗരം വെള്ളത്തില്‍ മുങ്ങും, വെള്ളക്കെട്ടിന്‍റെ ഒന്നാം പ്രതി വേലിയേറ്റമെന്ന് അവലോകന യോഗത്തിന്‍റെ വിലയിരുത്തല്‍ - മഴ ദുരിതം

Thiruvananthapuram suffering due to rain അടുത്ത ദിവസങ്ങളില്‍ ഉണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് ജില്ലയിലെ മന്ത്രിമാര്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ അറബിക്കടലിലെ വേലിയേറ്റമാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിനു കാരണമെന്ന വിലയിരുത്തലാണുണ്ടായത്

Rain And Suffer in Trivandrum  kerala weather  rain  rain in Trivandrum  flood in Trivandrum  തിരുവനന്തപുരം നഗരവാസികള്‍ മഴയില്‍ ദുരിതത്തില്‍  Thiruvananthapuram suffering due to rain  Pre monsoon cleaning  Review meetings  മഴ ദുരിതം  Thiruvananthapuram rain
Rain And Suffer In Trivandrum
author img

By ETV Bharat Kerala Team

Published : Oct 28, 2023, 11:09 PM IST

തിരുവനന്തപുരം: മാനത്ത് മഴക്കാറ് കാണുമ്പോഴേക്കും തലസ്ഥാന നഗരവാസികളില്‍ വലിയൊരു വിഭാഗത്തിന് വീട്ടുസാധനങ്ങള്‍ സുരക്ഷിതമാക്കാനുള്ള നെട്ടോട്ടമൊരു ശീലമായി മാറിയിട്ട് വര്‍ഷങ്ങളാകുന്നു (Rain And Suffer In Trivandrum). കേരളത്തിന്‍റെ തലസ്ഥാനവും തലസ്ഥാന നഗരവുമെന്നുള്ള ഒരു പരിഗണനയും വെള്ളക്കെട്ടിന്‍റെ കാര്യത്തില്‍ വിഐപികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ നഗരത്തിനു കിട്ടുന്നില്ല.

തീവ്ര മഴയിലെ വെള്ളക്കെട്ടില്‍ ജനം വലയുമ്പോള്‍ മന്ത്രിമാരും മേയറും പങ്കെടുക്കുന്ന അവലോഗന യോഗങ്ങള്‍ (Review meetings) ഇന്ന് പഴങ്കഥയായി കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഉണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് ജില്ലയിലെ മന്ത്രിമാര്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ അറബിക്കടലിലെ വേലിയേറ്റമാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിനു കാരണമെന്ന വിലയിരുത്തലാണുണ്ടായത്.

വേലിയേറ്റം ഒരിക്കലും അവസാനിക്കാത്ത പ്രതിഭാസമാകുമ്പോള്‍ വെള്ളക്കെട്ടിന്‍റെ സ്ഥിതിയും അതാകുമോ എന്ന ആശങ്കയിലാണ് നഗര വാസികള്‍. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനു കൊണ്ടു വന്ന നിരവധി പദ്ധതികളുണ്ടെങ്കിലും പലതും ഇന്നും എങ്ങുമെത്താത്തതാണ് വെള്ളക്കെട്ടെന്ന തലസ്ഥാനത്തിന്‍റെ ശാശ്വത ദുരിതത്തിനു കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്.

മെയ് മാസത്തില്‍ മഴക്കാലമെത്തുന്നതിന് മുന്‍പ് എല്ലാ കൊല്ലവും നടത്തുന്ന മഴക്കാലപൂര്‍വ്വ ശുചീകരണം (Pre-monsoon cleaning) ഇക്കൊല്ലം മഴക്കാലം തുടങ്ങിയതിന് ശേഷമാണ് പൂര്‍ത്തിയായത്. 1200 മരാമത്ത് പണികളായിരുന്നു ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാക്കിയത്. ഒക്ടോബറിലെ മഴയിലുണ്ടായ വെള്ളക്കെട്ടില്‍ പലയിടത്തും ഓടകള്‍ അടഞ്ഞുവെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നിരുന്നുവെങ്കിലും വെള്ളപ്പൊക്കത്തിന് ശേഷമുള്ള ജില്ലയിലെ മന്ത്രിമാരുടെ അവലോകന യോഗവും ഇതു തള്ളി.

ഇന്നലെ മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലെയും ഓടകള്‍ പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി പരമാവധി ഒന്നര ലക്ഷം രൂപ അനുവദിക്കും. 107 മില്യണ്‍ ലിറ്ററാണ് നഗരത്തിലെ സീവേജ് പൈപ്പിന്‍റെ ശേഷി. ഇക്കഴിഞ്ഞ മഴയില്‍ 110 മില്യണ്‍ ലിറ്റര്‍ സീവേജ് പൈപ്പിലേക്ക് ഒഴുകിയെത്തിയതോടെ പലയിടത്തും വിസര്‍ജ്യ മാലിന്യം പൊട്ടിയോലിച്ചത് ഇരട്ടി ദുരിതമായിരുന്നു.

മഴയ്ക്ക് മുന്‍പ് ജില്ല കലക്‌ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സീവേജ് പൈപ്പിലേക്ക് മഴവെള്ളം കടത്തി വിടുന്ന വീടുകളെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. യോഗത്തിന്‍റെ മിനിട്ട്‌സ് ലഭിച്ചില്ലെന്ന മുട്ടാപോക്ക് പറഞ്ഞു അധികൃതര്‍ ഇതില്‍ നടപടികള്‍ വൈകിപ്പിക്കുന്നതായി നഗരസഭ ആരോഗ്യ വിഭാഗത്തിലെ പേരുവെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരുദ്യോഗസ്ഥന്‍ ഇ ടി വി ഭാരതിനോട് പറഞ്ഞു.

ഫണ്ട് കാത്ത് ഇറിഗേഷന്‍ പദ്ധതി: തിരുവനന്തപുരം - കൊച്ചി നഗരങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 2021 ജൂണില്‍ ആരംഭിച്ച ഇറിഗേഷന്‍ പദ്ധതിയില്‍ കരമന - കിള്ളിയാറുകളും 7 തൊടുകളും 1 കനാലും വൃത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 65 ലക്ഷത്തിലേറെ രൂപയോളം ചിലവാക്കി ആദ്യ ഘട്ടം പൂര്‍ത്തിയാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ രണ്ടാം ഘട്ടം കോവിഡ് പ്രതിസന്ധിയില്‍ നിലച്ചു. നിലവില്‍ സര്‍ക്കാര്‍ ഫണ്ട് കാത്ത് നിശ്ചലാവസ്ഥയിലാണ് പദ്ധതി. ജില്ലാ കളക്‌ടര്‍ പ്രത്യേകം അനുവദിച്ച ഫണ്ടുപയോഗിച്ച് വളരെ ചുരുക്കം ശുചീകരണ പണികള്‍ മാത്രമാണ് നടന്നതെന്ന് പദ്ധതിയുടെ ടീമംഗങ്ങള്‍ പ്രതികരിക്കുന്നു.

കരാറുകാരെ കാത്ത് പി ഡബ്ല്യൂ ഡി: വഞ്ചിയൂര്‍, കരമന, കിള്ളിപ്പാലം എന്നിങ്ങനെ നഗരത്തിലെ ദേശീയ പാതക്ക് സമീപമുള്ള റോഡുകളിലെയും തീരദേശ മേഖലയിലെയും ഓടകളുടെ നവീകരണ ചുമതല പി ഡബ്ല്യൂ ഡി ക്കാണ്. ഓരോ ഓടയ്ക്കും കരാറുകാരെ കണ്ടെത്തി നവീകരണം നടത്തുമ്പോഴുണ്ടാകുന്ന കാലതാമസവും ചിലവും കണക്കിലെടുത്ത് ഒരു വര്‍ഷത്തേക്ക് കരാര്‍ നല്‍കാന്‍ പി ഡബ്ല്യൂ ഡി തീരുമാനിച്ചു. നഗരത്തില്‍ പി ഡബ്ല്യൂ ഡി യുടെ 40% ഓടകള്‍ നവീകരിക്കാന്‍ ഇനിയും കരാറുകാരെ കണ്ടെത്തിയിട്ടില്ലെന്ന് പി ഡബ്ല്യൂ ഡി റോഡ്‌സ് ചീഫ് എഞ്ചിനീയര്‍ പറയുന്നു. മണ്ണും മാലിന്യവും നിറഞ്ഞു അടഞ്ഞ നിരവധി ഓടകളാണ് ഇത്തരത്തില്‍ നഗരത്തിലുള്ളത്.

വിസ്‌മൃതിയിലായ വേളി അഴിമുഖം പദ്ധതി: 2012 ലാണ് വേളിയില്‍ അഴിമുഖം നിര്‍മിക്കാന്‍ തീരുമാനമാകുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 12 കോടിയും സംസ്ഥാന സര്‍ക്കാര്‍ 10 കോടിയും അനുവദിച്ചിരുന്നു. അടങ്കല്‍ തുകയ്ക്ക് സര്‍ക്കാര്‍ അനുമതിയും പദ്ധതിക്ക് പരിസ്ഥിതിക അനുമതിയും ലഭിച്ചെങ്കിലും പ്രദേശികമായി എതിര്‍പ്പുകള്‍ നേരിട്ടു. പിന്നീട് വെളിച്ചം കാണാത്ത പദ്ധതി നടപ്പിലായിരുന്നെങ്കില്‍ ഓരോ മഴക്കാലത്തും ലക്ഷങ്ങള്‍ ചിലവാക്കി പൊഴി മുറിക്കേണ്ട സാഹചര്യം ഒഴിവായേനെ. സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന പാര്‍വതി പുത്തനാര്‍, ആമയിഴഞ്ചാന്‍ തോട് എന്നീ ജലാശയങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം സുഗമമായി കടലില്‍ പതിച്ചേനെയെന്ന് അഴിമുഖ നിര്‍മാണത്തിനായി പഠനം നടത്തിയ സംഘത്തിലെ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.