ETV Bharat / state

Rain Alerts In Kerala ഇന്ന് രാത്രിയോടെ മഴ കനക്കും ; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - Disaster Management Authority

Yellow Alert in Eight Districts : തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുള്ളത്. മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ നിരവധി സുരക്ഷ നിർദേശങ്ങളാണ് ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്

ദുരന്ത നിവാരണ അതോറിറ്റി  Widespread rain in Kerala  Rain Alerts in Kerala  സംസ്ഥാനത്ത് കനത്ത മഴ  മഴ മുന്നറിയിപ്പ്  Yellow Alert in Eight Districts  ദുരന്ത നിവാരണ അതോറിറ്റി  Disaster Management Authority  കേരളത്തിൽ മഴ മുന്നറിയിപ്പ്
Widespread rain in Kerala from tonight onwards
author img

By ETV Bharat Kerala Team

Published : Oct 16, 2023, 6:12 PM IST

തിരുവനന്തപുരം: ഇന്ന് രാത്രിയോടെ വിവിധ ജില്ലകളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത് (Rain Alerts in Kerala from tonight onwards).

24 മണിക്കൂറിനുള്ളില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ 17നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ദുരന്ത നിവാരണ അതോറിറ്റി  Widespread rain in Kerala  Rain Alerts in Kerala  സംസ്ഥാനത്ത് കനത്ത മഴ  മഴ മുന്നറിയിപ്പ്  Yellow Alert in Eight Districts  ദുരന്ത നിവാരണ അതോറിറ്റി  Disaster Management Authority  കേരളത്തിൽ മഴ മുന്നറിയിപ്പ്
കേരളത്തിൽ മഴ മുന്നറിയിപ്പ്

പെതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി; ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അധികൃതർ അറിയിച്ചു. പകല്‍ സമയത്തു തന്നെ മാറി താമസിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണ വശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കുന്നതിനോ മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്കു മുകളില്‍ കയറി കാഴ്‌ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കും.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്തതും മേല്‍ക്കൂര ശക്തമല്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

വൈദ്യുതി ലൈനുകള്‍ പൊട്ടി വീണുകൊണ്ടുള്ള അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഇടവഴികളിലെയും നടപ്പാതകളിലെയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിനു മുന്‍പ് വൈദ്യുതി അപകടസാധ്യതയില്ലെന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്കു പോകുന്നവരും ക്ലാസുകളില്‍ പോകുന്ന കുട്ടികളും ഇക്കാര്യം ശ്രദ്ധിക്കണം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ മാറ്റങ്ങളുണ്ടാകുന്നതനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റമുണ്ടാകുമെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.