ETV Bharat / state

ന്യൂനമർദം ശക്തിപ്രാപിക്കും; ശനിയാഴ്ച വരെ കനത്ത മഴ - കേരളം

ന്യൂനമര്‍ദം വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ ശനിയാഴ്ച വരെ സംസ്ഥാന വ്യാപകമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

rain alert  heavy rain  deep deoression  bay of bengal  flood  ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദം  ശക്തമായ മഴ  കേരളം  പ്രളയം
ന്യൂനമർദം ശക്തിപ്രാപിക്കും; ശനിയാഴ്ച വരെ കനത്ത മഴ
author img

By

Published : Aug 4, 2020, 3:30 PM IST

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്‍റെ പശ്ചാത്തലത്തിലാണ് മഴ ശക്തമാകുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദം വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ ശനിയാഴ്ച വരെ സംസ്ഥാന വ്യാപകമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട്, ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒമ്പത് ജില്ലകളിലും, ശനിയാഴ്ച പത്ത് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ മുതല്‍ ഓറഞ്ച് അലര്‍ട്ടില്ലാത്ത ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.