തിരുവനന്തപുരം: അറ്റകുറ്റപ്പണികളെ തുടർന്ന് എട്ട് ട്രെയിനുകൾ പൂർണമായും എട്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. മേയ് 20 മുതൽ 22 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്. റെയിൽവെയുടെ ആലുവ - അങ്കമാലി സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകൾ : മെയ് 20 ലെ മംഗലൂരു സെൻട്രൽ - നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ്, മെയ് 21ലെ നാഗർകോവിൽ- മംഗളൂരൂ സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്, മെയ് 21 ലെ കൊച്ചുവേളി - നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ്, മെയ് 22 ലെ നിലമ്പൂർ റോഡ് - കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ്, മെയ് 21ലെ തിരുവനന്തപുരം - മധുര അമൃത എക്‌സ്‌പ്രസ്, മെയ് 22 ലെ മധുര - തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ്, മെയ് 21ലെ കൊച്ചുവേളി - ലോകമാന്യതിലക് ഗരീബ് രഥ്, മെയ് 22 ലെ ലോകമാന്യതിലക് - കൊച്ചുവേളി ഗരീബ് രഥ്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ : മെയ് 21ലെ തിരുവനന്തപുരം സെൻട്രൽ - ഷൊർണ്ണൂർ വേണാട് എക്‌സ്‌പ്രസ് എറണാകുളം വരെ മാത്രം, മെയ് 22ലെ ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്‌സ്‌പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും, മെയ് 21ലെ ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്‌സ്‌പ്രസ് എറണാകുളം വരെ മാത്രം, മെയ് 22ലെ കണ്ണൂർ - എറണാകുളം എക്‌സ്‌പ്രസ് തൃശ്ശൂർ വരെ മാത്രം, മെയ് 21ലെ ഷൊർണ്ണൂർ - തിരുവനന്തപുരം സെൻട്രൽ വേണാട് എക്‌സ്‌പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും, മെയ് 21ലെ എറണാകുളം - നിസ്സാമൂദ്ദീൻ മംഗള എക്‌സ്‌പ്രസ് തൃശ്ശൂരിൽ നിന്ന് പുറപ്പെടും, മെയ് 21ലെ പാലക്കാട് - എറണാകുളം മെമു ചാലക്കുടി വരെ മാത്രം, മെയ് 21ലെ എറണാകുളം - പാലക്കാട് മെമു ചാലക്കുടിയിൽ നിന്ന് പുറപ്പെടും.