തിരുവനന്തപുരം: ചെന്നൈയില്‍ കനത്ത മഴ തുടരുന്നത് കണക്കിലെടുത്ത് കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണവുമായി റെയിൽവേ (Railway Cancels More Train Due To Flood In Chennai). ഇന്ന് ഇരുപതിലേറെ ട്രെയിനുകൾ റദ്ദാക്കിയിരുന്നു. റദ്ദാക്കിയവയിൽ കേരളത്തിലേക്കുള്ള ഏഴ് ട്രെയിനുകളും ഉൾപ്പെടും.
കേരളത്തിലേക്കുള്ള ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം മെയില്‍ ഉള്‍പ്പെടെയുള്ള തീവണ്ടികൾക്ക് നിയന്ത്രണമുണ്ട്. തിരുവനന്തപുരത്തേക്കുള്ള 12695 നമ്പർ ചെന്നൈ മെയിൽ പെരമ്പൂർ സ്റ്റേഷനിൽ നിന്നാകും യാത്ര ആരംഭിക്കുക.
-
🚂✨ Attention, passengers! Details of train services scheduled to depart from Dr.MGR #Chennai on 06.12.2023 and their actual originating points.
— Southern Railway (@GMSRailway) December 6, 2023 " class="align-text-top noRightClick twitterSection" data="
For ready reference of #passengers !!#SouthernRailway pic.twitter.com/kWCALXwybE
">🚂✨ Attention, passengers! Details of train services scheduled to depart from Dr.MGR #Chennai on 06.12.2023 and their actual originating points.
— Southern Railway (@GMSRailway) December 6, 2023
For ready reference of #passengers !!#SouthernRailway pic.twitter.com/kWCALXwybE🚂✨ Attention, passengers! Details of train services scheduled to depart from Dr.MGR #Chennai on 06.12.2023 and their actual originating points.
— Southern Railway (@GMSRailway) December 6, 2023
For ready reference of #passengers !!#SouthernRailway pic.twitter.com/kWCALXwybE
ഇതുകൂടാതെ 22639 -ാം നമ്പർ ചെന്നൈ ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, 22651 -ാം നമ്പർ ചെന്നൈ പാലക്കാട് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയും പെരമ്പൂർ സ്റ്റേഷനിൽ നിന്നാകും യാത്ര തുടങ്ങുക.
ചെന്നൈ സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് തിരുവള്ളവരില്‍നിന്നാവും യാത്ര തുടങ്ങുക. മംഗളൂരു സെന്‍ട്രല്‍ - ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് തിരുവള്ളൂരില്‍ യാത്ര അവസാനിപ്പിക്കും. ഹൈദരാബാദ് -താംബരംഎക്‌സ്പ്രസ് ചെങ്കല്‍പ്പേട്ട് വരെയാണ് സര്‍വീസ് നടത്തുകയെന്നും സതേണ്‍ റെയില്‍വേ അറിയിച്ചു.
Also Read: ഇടിമിന്നല്‍, കനത്ത മഴ, അഞ്ച് മരണം, തമിഴ്‌നാട്ടിലെ പത്ത് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം
ചെന്നൈ സബ്ട്രൽ സ്റ്റേഷനിലേക്ക് എത്താനുള്ള ബേസിൻ ബ്രിഡ്‌ജ് യാർഡ് മുതൽ ട്രാക്കിൽ വെള്ളക്കെട്ടാണ്. ബക്കിങ്ഹാം കനാൽ നിറഞ്ഞതിനാൽ വെള്ളം ഒഴുക്കിവിടാനാകുന്നില്ല. ഇതിനാൽ ചെന്നൈ സെൻട്രലിലേക്ക് ട്രെയിൻ എത്താൻ 24 മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടിവരും എന്നാണ് റെയിൽവേ അറിയിക്കുന്നത്.