തിരുവനന്തപുരം: കൊവിഡ് കാരണം നിർത്തിവച്ചിരുന്ന, റേഡിയോ ജോക്കി രാജേഷ് വധക്കേസിൻ്റെ വിചാരണ വീണ്ടും ആരംഭിച്ചു. കേസിൻ്റെ അന്തിമ വാദമാണ് തിങ്കളാഴ്ച കോടതിയിൽ പുനരാരംഭിച്ചത്. തിരുവനന്തപുരം രണ്ടാം അഡിഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ.
2018 മാർച്ച് 26ന് പുലർച്ചെ 3 മണിക്കാണ് രാജേഷിനെ കൊലപ്പെടുത്തിയത്. ഒന്നാം പ്രതി സത്താറിന്‍റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി ഖത്തറിലുണ്ടായിരുന്ന വേളയിൽ രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്.
2018 ജൂലൈ 2ന് അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ കെ.ഒ.അശോകനാണ് കേസില്‍ ഹാജരാകുന്നത്.
Also Read: ഇ ബുൾ ജെറ്റിന് 14 ദിവസം ജയില്‍ : ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ
സാലി എന്ന മുഹമ്മദ് സാലിഹ്, കായംകുളം സ്വദേശി അപ്പു എന്ന അപ്പുണ്ണി, കരുനാഗപ്പള്ളി സ്വദേശി കെ.തൻസീർ, കുണ്ടറ സ്വദേശി സ്‌ഫടികം എന്ന സ്വാതി സന്തോഷ്, കൊല്ലം സ്വദേശി സനു സന്തോഷ്, ഓച്ചിറ സ്വദേശി എ.യാസീൻ, കുണ്ടറ സ്വദേശികളായ ജെ.എബി ജോൺ, സുമിത്ത്, സുമിത്തിന്‍റെ ഭാര്യ ഭാഗ്യശ്രീ, എറണാകുളം സ്വദേശി സെബല്ല ബോണി, വർക്കല സ്വദേശി ഷിജിന ഷിഹാബ് എന്നിവരാണ് പിടിയിലായ പതിനൊന്ന് പ്രതികൾ. ഒന്നാം പ്രതി മുഹമ്മദ് സത്താർ ഇപ്പോഴും ഒളിവിലാണ്.