കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആര്‍ അനില്‍. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവണ്‍മെന്‍റ് യു.പി സ്കൂളിലെ ഉച്ചഭക്ഷണം പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പഴകിയ അരി നീക്കം ചെയ്യണമെന്ന് സ്‌കൂളുകള്‍ക്ക് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്‌മകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും' മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ഈ സ്‌കൂളുകളിലെ ഭക്ഷ്യ സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാന്‍ ജനകീയ ഇടപെടല്‍ വേണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Also Read: സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം : സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി