ETV Bharat / state

സിന്ധുവിന്‍റെ കിരീടം കഠിനാധ്വാനത്തിനുള്ള പ്രതിഫലം: മുഖ്യമന്ത്രി - P.V Sidhu

കേരളത്തിന്‍റെ കായിക വികസനത്തില്‍ സിന്ധു പങ്കാളിയാകണമെന്ന് മുഖ്യമന്ത്രി

കേരളത്തിന്‍റെ ആദരം ഏറ്റുവാങ്ങി പി.വി സിന്ധു
author img

By

Published : Oct 9, 2019, 7:09 PM IST

Updated : Oct 9, 2019, 8:51 PM IST

തിരുവനന്തപുരം: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് കേരളത്തിന്‍റെ ആദരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിനെ ആദരിച്ചു. സിന്ധു നേടിയ ലോക കിരീടം കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറുക്കണക്കിന് കായിക താരങ്ങളുടെ അകമ്പടിയോടെ സിന്ധുവിന് വന്‍ വരവേല്‍പാണ് ഒരുക്കിയത്.

സിന്ധുവിന്‍റെ കിരീടം കഠിനാധ്വാനത്തിനുള്ള പ്രതിഫലം: മുഖ്യമന്ത്രി

പ്രൗഡഗംഭീരമായ സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിന് ഉപഹാരം നല്‍കി ആദരിച്ചു. വിമര്‍ശനങ്ങളെ ഇന്ധനമാക്കി മുന്നേറിയ പി.വി സിന്ധു കളിക്കളത്തിന്‍റെ പോരാളിയാണെന്ന് തെളിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ കായിക വികസനത്തില്‍ സിന്ധു പങ്കാളിയാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

എല്ലാ ശ്രദ്ധയും ടോക്കിയോ ഒളിമ്പിക്സിന് വേണ്ടിയെന്ന് മറുപടി പ്രസംഗത്തില്‍ സിന്ധു പറഞ്ഞു. സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍റെ യൂട്യൂബ് ചാനല്‍ ഒളിമ്പിക് കേരളയുടെ ഉദ്ഘാടനം ചടങ്ങില്‍ പി.വി സിന്ധു നിര്‍വഹിച്ചു. സംസ്ഥാന കായിക വകുപ്പും ഒളിമ്പിക് അസോസിയേഷനുമാണ് പരിപാടി സംഘടിപ്പിച്ചത്.

Intro:ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി.സിന്ധുവിന് കേരളത്തിന്റെ ആദരം.തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിനെ ആദരിച്ചു. സിന്ധു നേടിയ ലോക കിരീടം കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Body:നൂറുക്കണക്കിന് കായിക താരങ്ങളുടെ അകമ്പടിയോടെ സിന്ധുവിന് വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്.

ഹോല്‍ഡ് റോഡ് ഷോ വിഷ്വല്‍

പ്രൗഡഗംഭീരമായ സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിന് ഉപഹാരം നല്‍കി ആദരിച്ചു. വിമര്‍ശനങ്ങളെ ഇന്ധനമാക്കി മുന്നേറിയ പി വി സിന്ധു കളിക്കളത്തിന്റെ പോരാളിയാണെന്ന് തെളിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കായിക വികസനത്തില്‍ സിന്ധു പങ്കാളിയാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

ബൈറ്റ്...പിണറായി വിജയന്‍...മുഖ്യമന്ത്രി

എല്ലാ ശ്രദ്ധയും ടോക്കിയോ ഒളിപിക്‌സിന് വേണ്ടിയെന്ന് മറുപടി
പ്രസംഗത്തില്‍ സിന്ധു പറഞ്ഞു.

ബൈറ്റ്... പി.വി.സിന്ധു... ബാഡ്മിന്റണ്‍ താരം

സംസ്ഥാന ഒളിമ്പിക് അസോസിയേഷന്റെ യൂട്യൂബ് ചാനല്‍ ഒളിമ്പിക് കേരളയുടെ ഉദ്ഘാടനം ചടങ്ങില്‍ പി.വി സിന്ധു നിര്‍വ്വഹിച്ചു.

സംസ്ഥാന കായിക വകുപ്പും .ഒളിമ്പിക് അസോസിയേഷനുമാണ് പരിപാടിയുടെ സംഘാടകര്‍

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം

Last Updated : Oct 9, 2019, 8:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.